---
title: "കരിമ്പം കൾച്ചറൽ സെന്റർ 32ആം വാർഷികാഘോഷം: വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു"
english_title: "annual supplimentarty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116365/annual-supplimentarty"
published_at: "2023-05-22T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b186e49d0c_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കരിമ്പം കൾച്ചറൽ സെന്റർ 32ആം വാർഷികാഘോഷം: വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്; **ഫാസിസം പലരീതിയിലും നമ്മുടെ സകല മേഖലയിലും വലിയ രീതിയിൽ കടന്നു കയറ്റം നടത്തുന്ന ഈ കാലത്ത് നാടകവും സിനിമയും ഉൾപ്പെടെയുള്ള കലാ സാംസ്കാരിക മേഖലയും അത്തരം കടന്നു കയറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നുണ്ട്. നെഹ്രുവിനെയും അബ്ദുൽ കലാം ആസാദിനെയും പഠിക്കുന്നത് പോലും തടഞ്ഞു ഗോൾവാൾക്കരെയും സവർക്കരെയും പഠിക്കാൻ പ്രേരിപ്പിക്കുന്ന, ഗോഡ്‌സെ എന്റെ ഹീറോ എന്ന് കുഞ്ഞുമക്കളുടെ ഹൃദയത്തിൽ പോലും കുത്തി വെക്കുന്ന, ദേശീയ പതാകയെ പോലും മൂല്യച്യുതി വരുത്തുവാൻ ശ്രമിക്കുന്ന ഭരണകൂട ഫാസിസത്തെ ശക്തമായി എതിർക്കാൻ സാംസ്കാരിക പ്രവർത്തകരും പ്രസ്ഥാനങ്ങളും കൂടുതൽ ജാഗരൂകരായി പ്രവർത്തിക്കേണ്ടുന്ന കാലമാണ് ഇപ്പോഴത്തേത് എന്ന് തളിപ്പറമ്പ മേഖല പ്രസിഡണ്ട്‌ എം വി ജനാർദ്ധനൻ മാസ്റ്റർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്; **ഫാസിസം പലരീതിയിലും നമ്മുടെ സകല മേഖലയിലും വലിയ രീതിയിൽ കടന്നു കയറ്റം നടത്തുന്ന ഈ കാലത്ത് നാടകവും സിനിമയും ഉൾപ്പെടെയുള്ള കലാ സാംസ്കാരിക മേഖലയും അത്തരം കടന്നു കയറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്നുണ്ട്. നെഹ്രുവിനെയും അബ്ദുൽ കലാം ആസാദിനെയും പഠിക്കുന്നത് പോലും തടഞ്ഞു ഗോൾവാൾക്കരെയും സവർക്കരെയും പഠിക്കാൻ പ്രേരിപ്പിക്കുന്ന, ഗോഡ്‌സെ എന്റെ ഹീറോ എന്ന് കുഞ്ഞുമക്കളുടെ ഹൃദയത്തിൽ പോലും കുത്തി വെക്കുന്ന, ദേശീയ പതാകയെ പോലും മൂല്യച്യുതി വരുത്തുവാൻ ശ്രമിക്കുന്ന ഭരണകൂട ഫാസിസത്തെ ശക്തമായി എതിർക്കാൻ സാംസ്കാരിക പ്രവർത്തകരും പ്രസ്ഥാനങ്ങളും കൂടുതൽ ജാഗരൂകരായി പ്രവർത്തിക്കേണ്ടുന്ന കാലമാണ് ഇപ്പോഴത്തേത് എന്ന് തളിപ്പറമ്പ മേഖല പ്രസിഡണ്ട്‌ എം വി ജനാർദ്ധനൻ മാസ്റ്റർ പറഞ്ഞു.

കരിമ്പം കൾച്ചറൽ സെന്റർ 32ആം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച വാർഷിക സപ്ലിമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കൾച്ചറൽ സെന്റർ പ്രസിഡന്റ് കെ പി എം റിയാസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എം മാത്യു സപ്ലിമെന്റ് ഏറ്റുവാങ്ങി. വായനശാല സിക്രട്ടറി സി രാഹുൽ സ്വാഗതവും ലൈബ്രെറിയൻ നിഷ ഗണേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116365/annual-supplimentarty)