---
title: "സി.പി.എം തളിപ്പറമ്പ് ഏരിയാസമ്മേളനത്തിന് നാളെ തുടക്കം"
english_title: "cpm thalipparamb area strike starts tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11633/cpm-thalipparamb-area-strike-starts-tomorrow"
published_at: "2021-11-19T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619778053642a_IMG-20211119-WA0080.jpg"
keywords: []
---

# സി.പി.എം തളിപ്പറമ്പ് ഏരിയാസമ്മേളനത്തിന് നാളെ തുടക്കം

> **Lead Summary:** **തളിപ്പറമ്പ്:** സിപിഎം തളിപ്പറമ്പ് ഏരിയ സമ്മേളനം നാളെ (ശനിയാഴ്ച) തുടങ്ങും. കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍ നഗറില്‍ രാവിലെ 9.30ന് കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്:** സിപിഎം തളിപ്പറമ്പ് ഏരിയ സമ്മേളനം നാളെ (ശനിയാഴ്ച) തുടങ്ങും. കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍ നഗറില്‍ രാവിലെ 9.30ന് കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

രണ്ടുദിവസത്തെ സമ്മേളനത്തില്‍ 14 ലോക്കലുകളില്‍നിന്നുള്ള പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 171 പേര്‍ പങ്കെടുക്കും. ഞായരാഴ്ച്ച വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം പി വാസുദേവന്‍ നഗറില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

ഇന്ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം നാലിന് ബക്കളം പാച്ചേനി സ്തൂപത്തില്‍ നിന്ന് പതാക ജാഥ പുറപ്പെടും. ജില്ലാ കമ്മിറ്റിയംഗം പി.കെ.ശ്യാമള ഉദ്ഘാടനം ചെയ്യും. ജാഥാലീഡര്‍ കെ. ദാമോദരന്‍ നയിക്കുന്ന ജാഥ വൈകുന്നേരം ആറിന് സമ്മേളനനഗരിയില്‍ എത്തും. കൊടിമരജാഥ പി.വി.ബാലഗോപാലന്‍ സ്മാരക സ്തൂപത്തില്‍ നിന്നും പുറപ്പെടും.

ജില്ലാ കമ്മിറ്റിയംഗം പി.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡര്‍ കെ.കൃഷ്ണന്‍ നയിക്കുന്ന കൊടിമര ജാഥയും വൈകുന്നേരം സമ്മേളന നഗരിയില്‍ എത്തും. വൈകുന്നേരം ആറിന് കെ.കുഞ്ഞപ്പ നഗറില്‍ സംഘാടക സമിതി ചെയര്‍മാന്‍ ടി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11633/cpm-thalipparamb-area-strike-starts-tomorrow)