---
title: "വീടിന്റെ ജനൽ പൊളിച്ച് അകത്ത് കടന്ന് സ്വർണവും പണവും കവർന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116319/theft"
published_at: "2023-05-22T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646af30f51df6_download_(1).jfif"
keywords: []
---

# വീടിന്റെ ജനൽ പൊളിച്ച് അകത്ത് കടന്ന് സ്വർണവും പണവും കവർന്നു

> **Lead Summary:** വീടിന്റെ ജനൽ പൊളിച്ച് അകത്ത് കടന്ന് സ്വർണവും പണവും കവർന്നു. കൂവേരി മങ്കര ഹൗസിൽ മോൺസൺ എം സി എന്നയാളുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.

## Article Content

വീടിന്റെ ജനൽ പൊളിച്ച് അകത്ത് കടന്ന് സ്വർണവും പണവും കവർന്നു. കൂവേരി മങ്കര ഹൗസിൽ മോൺസൺ എം സി എന്നയാളുടെ അച്ഛനും അമ്മയും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.

വീടിന്റെ ജനൽ പൊളിച്ച് അകത്ത് കടന്നു അലമാരകൾ കുത്തിപ്പൊളിക്കുകയും മുറിയിലെ മരത്തിന്റെ പെട്ടിയിൽ സൂക്ഷിച്ച രണ്ടര പവൻ സ്വർണവും 20000 രൂപയും മോഷ്ടിക്കുകയുമായിരുന്നു. മോൻസന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116319/theft)