---
title: "യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "anoop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116316/anoop"
published_at: "2023-05-22T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646af072226d4_Untitled-2-web.jpg"
keywords: []
---

# യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ അക്കാളി പയ്യനാടന്‍ വീട്ടില്‍ എ.പി.അനൂപാണ് മരിച്ചത്. പരേതരായ എ.പി.രാജന്‍-ജ്യോത്സ്‌ന ദമ്പതികളുടെ മകനാണ്.

## Article Content

**തളിപ്പറമ്പ്: **യുവാവിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ അക്കാളി പയ്യനാടന്‍ വീട്ടില്‍ എ.പി.അനൂപാണ് മരിച്ചത്. പരേതരായ എ.പി.രാജന്‍-ജ്യോത്സ്‌ന ദമ്പതികളുടെ മകനാണ്.

ഇന്നലെ വൈകുന്നേരമാണ് അലവിൽ സ്വദേശിയായ ജയകുമാർ(66) എന്നയാളുടെ ഏഴാംമൈലിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. അവിവാഹിതനാണ്. തളിപ്പറമ്പ് അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌ക്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116316/anoop)