---
title: "ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കണ്ണൂരിൽ: കനത്ത സുരക്ഷ"
english_title: "jagdeep dhankar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116310/jagdeep-dhankar"
published_at: "2023-05-22T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646aeb11532c3_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കണ്ണൂരിൽ: കനത്ത സുരക്ഷ

> **Lead Summary:** **കണ്ണൂർ; **ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു ജില്ലയിലെത്തും. ഉച്ചയ്ക്ക് 1.05നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങും. ഇവിടെ നിന്നു റോഡ് മാർഗം പാനൂരിലെത്തും. 25 വാഹനങ്ങളാണു സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. തന്റെ മുൻ അധ്യാപികയായ പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന നായരെ സന്ദർശിച്ച്, അര മണിക്കൂറോളം അവിടെ ചെലവിട്ട ശേഷം ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലെത്തും. നാവിക അക്കാദമിയിൽ നിന്നു ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ശേഷം ആറരയോടെ വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങും.

## Article Content

**കണ്ണൂർ; **ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്നു ജില്ലയിലെത്തും. ഉച്ചയ്ക്ക് 1.05നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങും. ഇവിടെ നിന്നു റോഡ് മാർഗം പാനൂരിലെത്തും. 25 വാഹനങ്ങളാണു സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. തന്റെ മുൻ അധ്യാപികയായ പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന നായരെ സന്ദർശിച്ച്, അര മണിക്കൂറോളം അവിടെ ചെലവിട്ട ശേഷം ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലെത്തും. നാവിക അക്കാദമിയിൽ നിന്നു ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ശേഷം ആറരയോടെ വിമാനത്തിൽ ഡൽഹിയിലേക്കു മടങ്ങും.

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അധ്യാപിക രത്ന നായരുടെ പാനൂർ ചമ്പാട് ആനന്ദ വീട്ടിൽ ഉപരാഷ്ട്രപതിയുടെ ഓഫിസിലെ ഇൻഫർമേഷൻ ഓഫിസർ മഹർസിങ്, സ്റ്റേറ്റ് പ്രോട്ടോക്കോൾ പ്രതിനിധികളായ എസ്.വി.ജിതിൻ, ഇ.കെ.വിനോദ്കുമാർ എന്നിവർ എത്തിയപ്പോൾ.
കനത്ത സുരക്ഷയാണു ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 5 എസ്പിമാരും 14 ഡിവൈഎസ്പിമാരും 25 ഇൻസ്പെക്ടർമാരും വനിതാപൊലീസകാരുമടക്കം 1500 പൊലീസ് ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നു ഹെലികോപ്റ്ററിലാണ് ഉപരാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്കു യാത്ര ചെയ്യുകയെങ്കിലും ഇവിടേക്കുള്ള 3 റൂട്ടുകളിൽ പൊലീസിനെ വിന്യസിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116310/jagdeep-dhankar)