---
title: "മുസ്ലിം ലീഗിൽ കലഹം രൂക്ഷം: ശക്തമായ പ്രതിഷേധവുമായി ഷാജി അനുകൂലികൾ"
english_title: "muslim league wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116019/muslim-league-wayanad"
published_at: "2023-05-20T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468b1895508b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മുസ്ലിം ലീഗിൽ കലഹം രൂക്ഷം: ശക്തമായ പ്രതിഷേധവുമായി ഷാജി അനുകൂലികൾ

> **Lead Summary:** **കൽപ്പറ്റ : **വയനാട്** **ജില്ലയിൽ മുസ്ലിം ലീഗിൽ കലഹം രൂക്ഷമാകുന്നു. കെ. എം. ഷാജി വിഭാഗം പ്രമുഖനും ജില്ലാ ലീഗ്‌ ട്രഷററുമായ യഹ്യാ ഖാൻ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ്‌ പോര്‌ മൂർച്ഛിച്ചത്‌. വിശദീകരണം ചോദിക്കാതെ യഹ്യാ ഖാനെ പദവികളിൽ നിന്ന്‌ നീക്കിയ നടപടി പിൻവലിക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീറും ഷാജിയും എം. കെ മുനീറും സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല.

## Article Content

**കൽപ്പറ്റ : **വയനാട്** **ജില്ലയിൽ മുസ്ലിം ലീഗിൽ കലഹം രൂക്ഷമാകുന്നു. കെ. എം. ഷാജി വിഭാഗം പ്രമുഖനും ജില്ലാ ലീഗ്‌ ട്രഷററുമായ യഹ്യാ ഖാൻ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ്‌ പോര്‌ മൂർച്ഛിച്ചത്‌. വിശദീകരണം ചോദിക്കാതെ യഹ്യാ ഖാനെ പദവികളിൽ നിന്ന്‌ നീക്കിയ നടപടി പിൻവലിക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീറും ഷാജിയും എം. കെ മുനീറും സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല.

ശക്തമായ പ്രതിഷേധമാണ് ഷാജി അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്‌. 26ന് ഷാജിയെ പങ്കെടുപ്പിച്ച് റാലി നടത്താനൊരുങ്ങുകയാണ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി.ഏറെ നാളായി ജില്ലയിൽ പി. കെ. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്‌ തലവേദനയാണ്‌ യഹ്യാ ഖാനുൾപ്പെടെയുള്ളവർ. ഷാജിക്ക്‌ ജില്ലയിൽ കളമൊരുക്കുന്നതിന് ഔദ്യോഗിക നേതാക്കൾക്കെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ അടക്കം വിമർശിച്ചു. ശക്തമായ എതിർപ്പ്‌ ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116019/muslim-league-wayanad)