---
title: "തളിപ്പറമ്പ് നഗരസഭ സ്വച്ച് ഭാരത് മിഷൻ: ആർ ആർ ആർ സെന്റർ ഉദ്ഘാടനം ചെയ്തു"
english_title: "rrr centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/116017/rrr-centre"
published_at: "2023-05-20T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468af1b67bf6_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ സ്വച്ച് ഭാരത് മിഷൻ: ആർ ആർ ആർ സെന്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ നഗരസഭയുടെ സ്വച്ച് ഭാരത് മിഷൻ 2.0 മേരി ലൈഫ് മേരാ സ്വച്ച് ശഹർ പദ്ധതിയുടെ ഭാഗമായ് മുൻസിപ്പൽ തല ആർ ആർ ആർ സെന്ററിന്റെ ഉൽഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഖദീജ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭയുടെ സ്വച്ച് ഭാരത് മിഷൻ 2.0 മേരി ലൈഫ് മേരാ സ്വച്ച് ശഹർ പദ്ധതിയുടെ ഭാഗമായ് മുൻസിപ്പൽ തല ആർ ആർ ആർ സെന്ററിന്റെ ഉൽഘാടനം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഖദീജ അധ്യക്ഷത വഹിച്ചു.

കൗൺസിലൻമാരായ ഓ സുഭാഗ്യം, കോടിയിൽ സലിം, റഹ്മത്ത് ബീഗം, വാസന്തി, രമേശൻ, റസിയ, ഗിരീശൻ, വനജ തുടങ്ങിയ കൗൺസിലർമാർ ആശംസകൾ അറിയിച്ചു. ഫഹദ് ( ഹരിത കർമ്മ സേന ) ആശംസ അറിയിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി ആശംസ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൻ എസ് കൃഷ്ണൻ ആശംസ അറിയിച്ചു മുനിസിപ്പൽ സെക്രട്ടറി സുബൈർ സ്വാഗതം പറഞ്ഞു.ക്ലീൻ സിറ്റി മാനേജർ പ്രകാശൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/116017/rrr-centre)