---
title: "പയ്യന്നൂരിൽ തീവണ്ടിക്ക് നേരെ കല്ലേറ്"
english_title: "attack against train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115982/attack-against-train"
published_at: "2023-05-20T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64688c0066a75_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പയ്യന്നൂരിൽ തീവണ്ടിക്ക് നേരെ കല്ലേറ്

> **Lead Summary:** **പയ്യന്നൂർ; **പയ്യന്നൂരിൽ തീവണ്ടിക്ക് നേരെ കല്ലേറ്. പയ്യന്നൂരിനും കുഞ്ഞിമംഗലത്തിനുമിടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇരുട്ടിൽ തീവണ്ടി യാത്രക്കാർക്ക് നേരെ തുടരെ കല്ലേറ് നടത്തുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല.

## Article Content

**പയ്യന്നൂർ; **പയ്യന്നൂരിൽ തീവണ്ടിക്ക് നേരെ കല്ലേറ്. പയ്യന്നൂരിനും കുഞ്ഞിമംഗലത്തിനുമിടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഇരുട്ടിൽ തീവണ്ടി യാത്രക്കാർക്ക് നേരെ തുടരെ കല്ലേറ് നടത്തുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല.

തീവണ്ടിക്ക് നേരെ കല്ലേറ് നടത്തിയ വിവരം യാത്രക്കാരാണ് പോലീസിനെ അറിയിച്ചത്.തുടർന്ന് കണ്ണൂരിൽ നിന്നും ഇന്ന് രാവിലെ റെയിൽവെപ്രൊട്ടക്ഷൻ സേനയിലെ എസ്.ഐ.കെ.വി.ഉമേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115982/attack-against-train)