---
title: "കരിപ്പൂലിൽ സിപിഐയുടെ കൊടിമരവും ബോർഡുകളും നശിപ്പിച്ചു, ഇരുവിഭാഗം തമ്മിൽ സംഘർഷം, പ്രതിഷേധപ്രകടനം നടത്തി"
english_title: "cpi cpm "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115949/cpi-cpm"
published_at: "2023-05-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468696b418f0_news-card.jpg"
keywords: []
---

# കരിപ്പൂലിൽ സിപിഐയുടെ കൊടിമരവും ബോർഡുകളും നശിപ്പിച്ചു, ഇരുവിഭാഗം തമ്മിൽ സംഘർഷം, പ്രതിഷേധപ്രകടനം നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എം എൻ സ്മാരക ഫണ്ടിന്റെയും എഐവൈഎഫ് സംസ്ഥാന കാൽനട ജാഥകളുടെയും ഭാഗമായി കരിപ്പൂർ പ്രദേശത്ത് പതിച്ച പോസ്റ്ററുകളും കൊടിമരവും നശിപ്പിക്കപ്പെട്ടതിനെതുടർന്ന് സി പി എം സി പി ഐ സംഘർഷം. ഇന്നലെ രാത്രി സി.പി.ഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രട്ടെറി രാജീവ് കുമാറും സി.പി.എം പ്രവര്‍ത്തകരുമായി വാക്കേറ്റവും നടന്നു. ഇന്നലെ കരിപ്പൂലില്‍ ഇ.കെ.നായനാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു.

## Article Content

**തളിപ്പറമ്പ്: **സിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എം എൻ സ്മാരക ഫണ്ടിന്റെയും എഐവൈഎഫ് സംസ്ഥാന കാൽനട ജാഥകളുടെയും ഭാഗമായി കരിപ്പൂർ പ്രദേശത്ത് പതിച്ച പോസ്റ്ററുകളും കൊടിമരവും നശിപ്പിക്കപ്പെട്ടതിനെതുടർന്ന് സി പി എം സി പി ഐ സംഘർഷം. ഇന്നലെ രാത്രി സി.പി.ഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രട്ടെറി രാജീവ് കുമാറും സി.പി.എം പ്രവര്‍ത്തകരുമായി വാക്കേറ്റവും നടന്നു. ഇന്നലെ കരിപ്പൂലില്‍ ഇ.കെ.നായനാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു.

മുന്‍മന്ത്രി കെ.കെ.ശൈലജടീച്ചറാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കരിപ്പൂലില്‍ സി.പി.ഐ പ്രവര്‍ത്തനം ഇപ്പോള്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോസ്റ്ററുകളും കൊടികളും സ്ഥാപിച്ചിരുന്നു. ഇവിടെ സി.പി.എം മാത്രമേ ഉള്ളൂ എന്ന് കാണിക്കാനാണ് സി.പി.ഐ കൊടികളും പോസ്റ്ററുകളും നശിപ്പിച്ചതെന്ന് ലോക്കല്‍ സെക്രട്ടറി സി.ലക്ഷ്മണന്‍ ആരോപിച്ചു. സി.പി.ഐ കരിപ്പൂല്‍ ബ്രാഞ്ച് സെക്രട്ടരി എം.രാജീവ് കുമാര്‍ തളിപ്പറമ്പ് പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് പരാതി നൽകി.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂല്‍ പ്രദേശത്തെ ജിഷ്ണു, അഖില്‍രാജ് എന്നിവര്‍ ചേര്‍ന്ന് പോസ്റ്ററുകളും കൊടിമരവും നശിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പോസ്റ്റര്‍ ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കരിപ്പൂലില്‍ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സി.ലക്ഷമണന്‍, എം.രഘുനാഥ്, എം.രാജീവ് കുമാര്‍, പി.പി.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115949/cpi-cpm)