---
title: "തോമസ് തൈത്തോട്ടം പോരാട്ടത്തിന്റെ മാതൃക; ആർച്ച് ബിഷപ്പ് ഡോ: ജോസഫ് പാപ്ലാനി"
english_title: "joseph pamplani"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115918/joseph-pamplani"
published_at: "2023-05-20T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646846ca9beef_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തോമസ് തൈത്തോട്ടം പോരാട്ടത്തിന്റെ മാതൃക; ആർച്ച് ബിഷപ്പ് ഡോ: ജോസഫ് പാപ്ലാനി

> **Lead Summary:** **കണ്ണൂർ; **സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ തലശ്ശേരി ആർച്ച്ബിഷപ്പ് ഡോ: ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. കാലഘട്ടത്തിന്റെ വിളിയാണിതെന്നും തൈത്തോട്ടത്തിലച്ചന്റെ ജീവിതം ഇത്തരം ഒരു പോരാട്ടത്തിന് മാതൃകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.കണ്ണൂർ സൗഹ്യദ വേദി മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച മോൺ.തോമസ് തൈത്തോട്ടത്തിന്റെ ശതാഭിഷേക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ; **സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ തലശ്ശേരി ആർച്ച്ബിഷപ്പ് ഡോ: ജോസഫ് പാംപ്ലാനി ആഹ്വാനം ചെയ്തു. കാലഘട്ടത്തിന്റെ വിളിയാണിതെന്നും തൈത്തോട്ടത്തിലച്ചന്റെ ജീവിതം ഇത്തരം ഒരു പോരാട്ടത്തിന് മാതൃകയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.കണ്ണൂർ സൗഹ്യദ വേദി മഹാത്മ മന്ദിരത്തിൽ സംഘടിപ്പിച്ച മോൺ.തോമസ് തൈത്തോട്ടത്തിന്റെ ശതാഭിഷേക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബാല്യകാലം മുതൽ തൈത്തോട്ടത്തിലച്ചൻ തന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നു. ആ പ്രഭാഷണവും സംഘടനാ വൈഭവവും അതുല്യമാണ്.തലശ്ശേരി രൂപതയുടെ അഭിമാനമായ അച്ചൻ വൈദീകർക്ക് അഭിമാനമാണെന്നും ആർച്ച് ബിഷപ്പ് ചൂണ്ടികാട്ടി.കണ്ണൂർ മേയർ ടി.ഒ.മോഹനൻ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ:അലക്സ് വടക്കുംതല ഉപഹാര സമർപ്പണം നടത്തി. സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി ആദരഭാഷണം നടത്തി.

ഈയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകണ്ഠാപുരം നഗരസഭ ചെയർ പേഴ്സൺ ഡോ:കെ.വി.ഫിലോമിന, സംഘാടക സമിതി ചെയർമാൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവൈസ് പ്രസിഡന്റ് രാജൻ തീയറേത്ത്,ഭരതൻ പുത്തൂർവട്ടം,കൺവീനർ ടി.പി.ആർ. നാഥ്,ദിനു മൊട്ടമ്മൽ,ഡോ:ജോസലറ്റ് മാത്യു, ഡോ: സ്കറിയ കല്ലൂർ, മാത്യു എം കണ്ടത്തിൽ, ഇ.വി.ജി. നമ്പ്യാർ, ഷിനോ പാറയ്ക്കൽ, രഞ്ജിത്ത് സർക്കാർ എന്നിവർ പ്രസംഗിച്ചു. മോൺ.തോമസ് തൈത്തോട്ടം മറുമൊഴി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115918/joseph-pamplani)