---
title: "മാങ്ങാട് മഹല്ല് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഭരണം പിടിക്കാൻ വിമത വിഭാഗം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് സമസ്ത"
english_title: "mangad mahal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115811/mangad-mahal"
published_at: "2023-05-19T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646751e39ea2d_news-card.jpg"
keywords: []
---

# മാങ്ങാട് മഹല്ല് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഭരണം പിടിക്കാൻ വിമത വിഭാഗം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് സമസ്ത

> **Lead Summary:** **കണ്ണൂർ:** മാങ്ങാട് മഹല്ല് തെര ഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഭരണം പിടിക്കാൻ വിമത വിഭാഗം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് സമസ്ത. ഭരണാധികാരിയെ നോക്കുകുത്തിയാക്കി മുതവല്ലിയുടെ നേതൃത്വത്തിലാണ് ജനാധിപത്യ വിരുദ്ധമായ നടപടികൾ കൈക്കൊള്ളുന്നതെന്ന് സു ന്നിമഹല്ല് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 619 അംഗ വോട്ടർപട്ടികയിൽ നിന്ന് യഥാർഥ വോട്ടർമാരായ 130 പേരെ ഒഴി വാക്കി 112 പേരെ അനധികൃതമായി തിരുകിക്കയറ്റി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയാണ് തിരഞ്ഞടുപ്പിന് ഉപയോഗിക്കുന്നതെന്ന് എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ അബ്ദുൽ ബാഫഖി ആരോപിച്ചു.

## Article Content

**കണ്ണൂർ:** മാങ്ങാട് മഹല്ല് തെര ഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഭരണം പിടിക്കാൻ വിമത വിഭാഗം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് സമസ്ത. ഭരണാധികാരിയെ നോക്കുകുത്തിയാക്കി മുതവല്ലിയുടെ നേതൃത്വത്തിലാണ് ജനാധിപത്യ വിരുദ്ധമായ നടപടികൾ കൈക്കൊള്ളുന്നതെന്ന് സു ന്നിമഹല്ല് ഫെഡറേഷൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 619 അംഗ വോട്ടർപട്ടികയിൽ നിന്ന് യഥാർഥ വോട്ടർമാരായ 130 പേരെ ഒഴി വാക്കി 112 പേരെ അനധികൃതമായി തിരുകിക്കയറ്റി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയാണ് തിരഞ്ഞടുപ്പിന് ഉപയോഗിക്കുന്നതെന്ന് എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ അബ്ദുൽ ബാഫഖി ആരോപിച്ചു.

അനധികൃതമായി തിരുകിക്കയറ്റിയവരിൽ സമീപ മഹല്ലുകളായ കീച്ചേരി, ഐക്കാംഭാഗം, അഞ്ചാം പീടിക മഹല്ലിൽപ്പെട്ട മോറാഴ എന്നി ഭാഗങ്ങളിൽ താമസി ക്കുന്നവരെയും ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. ക്രമനമ്പറും പേരും പിതാവിന്റെ പേരും മാത്രമേ വോട്ടർ പട്ടികയിലുള്ളൂ. വ്യവസ്ഥാപിതമായി വീട്ടുപേരും വീട്ടു നമ്പറും കൃത്യമായി സൂക്ഷിക്കുന്ന മാങ്ങാട് മഹല്ല് കമ്മിറ്റി അംഗങ്ങളുടെ പട്ടിക പ്ര സിദ്ധീകരിച്ചിട്ടില്ല. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ഘട്ടത്തിൽ തന്നെ പരാതിപ്പെട്ടിരുന്നുവെങ്കിലും ഭരണാധികാരി അവഗണിക്കുകയായിരുന്നു.

എ.പി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ ബോർഡിന്റെ അടിയന്തര ഇടപെ ടലുണ്ടാകണം. വിമത വിഭാഗ കഴിഞ്ഞ രണ്ട് തവണയും തെരഞ്ഞെടുപ്പ് നടന്ന മാങ്ങാട് മദ്രസ ഒഴിവാക്കി കല്ല്യാശ്ശേരി ഗവർമെന്റ് .എൽപി സ്കൂളാണ് പോളിംഗ് സ്റ്റേഷനാക്കിയത്. തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമവും സംഘർഷവും ഉണ്ടാക്കുകയും ആണ് പോളിംഗ് സ്റ്റേഷൻ മാറ്റിയതിന് പിന്നിലെ ലക്ഷ്യം. 25 വർഷമായി വിമത വിഭാഗം ഏകാധിപത്യഭരണം തുടർന്ന് മഹല്ലിൽ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി സമസ്തയാണ് ഭരണ രംഗത്ത് ഉണ്ടായിരുന്നത്. വിമത വിഭാഗത്തിന് ഭരണം തിരിച്ചുപിടിക്കാൻ ആകില്ലെന്ന് വെപ്രാളമാണ് തെരഞ്ഞെടുപ്പ് അട്ടിമ പിന്നിൽ.

വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം വിമത വിഭാഗത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികൾ പൊതുസമൂഹം തിരിച്ചറിയണമെന്നും എം എം എഫ് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സമസ്ത കണ്ണൂർ താലൂക്ക് ജനറൽ സെക്രട്ടറി കെ മുഹമ്മദ് ശരീഫ് ബാഖവി, എസ് എം എസ് പുതിയ തെരു മേഖലാ ജനറൽ സെക്രട്ടറി ഷഹീർ പാപ്പിനിശ്ശേരി, മാങ്ങാട് മഹല്ല് കമ്മിറ്റി ട്രഷറർ കെ എം ഷാദുലി ഹാജി, സി ഷബീർ എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115811/mangad-mahal)