---
title: "അറിവരങ്ങ് പുരസ്‌കാരം പാറത്തോട് മുഹമ്മദ്‌ കുഞ്ഞിക്ക്"
english_title: "Muhammedkunhi-parathode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115625/muhammedkunhi-parathode"
published_at: "2023-05-18T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466108e96894_IMG-20230518-WA0166.jpg"
keywords: []
---

# അറിവരങ്ങ് പുരസ്‌കാരം പാറത്തോട് മുഹമ്മദ്‌ കുഞ്ഞിക്ക്

> **Lead Summary:** തളിപ്പറമ്പ്:തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ മൂന്നാം വാർഷിക പുരസ്കാരത്തിന് പാറത്തോട് മുഹമ്മദ്‌ കുഞ്ഞി അർഹനായി.

## Article Content

തളിപ്പറമ്പ്:തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ മൂന്നാം വാർഷിക പുരസ്കാരത്തിന് പാറത്തോട് മുഹമ്മദ്‌ കുഞ്ഞി അർഹനായി.

മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ്  പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.അരനൂറ്റാണ്ടോളം തോട്ടിക്കൽ ഇസത്തുൽ ഇസ്ലാം ജമാ അത്ത് കമ്മിറ്റി ഭാരവാഹിയായ അദ്ദേഹം ദീർഘകാലം സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

നിലവിൽ ഉപാധ്യക്ഷനാണ്.അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ജൂൺ അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു

.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115625/muhammedkunhi-parathode)