---
title: "തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച കാർഷിക കുളം ഉദ്ഘാടനം ചെയ്തു"
english_title: "pond inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115610/pond-inauguration"
published_at: "2023-05-18T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466035ce4d76_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച കാർഷിക കുളം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച കാർഷിക കുളം ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലും ആറാം വാർഡിലും നടന്ന കാർഷിക കുളത്തിന്റെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എവി സുശീല നിർവഹിച്ചു.

## Article Content

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച കാർഷിക കുളം ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിലും ആറാം വാർഡിലും നടന്ന കാർഷിക കുളത്തിന്റെ ഉദ്ഘാടനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എവി സുശീല നിർവഹിച്ചു.

വികസന സ്റ്റാൻഡിന് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീമതി മാലിനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മിനി കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ പി രാജൻ ആശംസ അർപ്പിച്ച് സംസാരിച്ചു. ബിഡിഒ ശ്രീമത സീമ , ജോ. ബിഡിഒ ശ്രീ പ്രദീപൻ, ചാർജ് ഓഫീസർ ശ്രീ ലത്തീഫ്‌, കൃഷി ഓഫീസർ ശ്രീ ആദർശ്,, വിഇഒ, പഞ്ചായത്ത് NREGS ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115610/pond-inauguration)