---
title: "സംസ്ഥാനത്ത് താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത"
english_title: "temperature"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115551/temperature"
published_at: "2023-05-18T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465cb1c049e2_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് താപനില ഉയരും; ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഈ ദിവസങ്ങളിൽ സാധാരണയെക്കാൾ താപനില ഉയരും. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഈ ദിവസങ്ങളിൽ സാധാരണയെക്കാൾ താപനില ഉയരും. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം

. 

അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂടും കൂടും. അൾട്രാവയലറ്റ് വികിരണതോതും ഉയർന്ന നിലയിലാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കും. ഇന്നലെ പത്തനംതിട്ട ഏനാദിമംഗലത്തും കൊല്ലം അഞ്ചലിലും മെച്ചപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115551/temperature)