---
title: "പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവർ വലയുന്നു"
english_title: "anti-rabies-medication"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115409/anti-rabies-medication"
published_at: "2023-05-17T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464db57cc0e8_1600x960_203602-needle-syringe-hypodermic-drug-vaccine-rabies-bottle-injection-immunization-rabies-dog-diseases-dog-shut.jpg"
keywords: []
---

# പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവർ വലയുന്നു

> **Lead Summary:** ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള ആ​ന്റി റാ​ബീ​സ് സി​റം സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സി​റം ആ​ശു​പ​ത്രി​യി​ൽ സ്റ്റോ​ക്കി​ല്ല.

## Article Content

ത​ല​ശ്ശേ​രി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള ആ​ന്റി റാ​ബീ​സ് സി​റം സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സി​റം ആ​ശു​പ​ത്രി​യി​ൽ സ്റ്റോ​ക്കി​ല്ല.

ഈ ​മാ​സം അ​വ​സാ​നം മ​രു​ന്ന് എ​ത്തു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. സി​റം പ​രി​മി​ത​മാ​യ സ്റ്റോ​ക്ക് മാ​ത്ര​മേ ആ​ശു​പ​ത്രി​ക്ക് സ്റ്റോ​ക്ക് അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.

മ​ല​യോ​ര​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന താ​ലൂ​ക്കി​ലെ പ്ര​ധാ​ന ആ​തു​രാ​ല​യ​മാ​ണി​ത്. സി​റം പു​തി​യ സ്റ്റോ​ക്കി​നാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​പ്പാ​ണി​പ്പോ​ൾ. നാ​യ, പൂ​ച്ച, കീ​രി തു​ട​ങ്ങി​യ​വ​യു​ടെ ക​ടി​യേ​റ്റാ​ൽ കു​ത്തി​വെ​പ്പ് നി​ർ​ബ​ന്ധ​മാ​ണ്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​രു​ടെ മു​റി​വി​ൽ കു​ത്തി​വെ​ക്കു​ന്ന​താ​ണ് എ.​ആ​ർ.​എ​സ്. വേ​ഗ​ത്തി​ൽ പ്ര​തി​രോ​ധ​ശേ​ഷി ഈ ​കു​ത്തി​വെ​പ്പി​ലൂ​ടെ കി​ട്ടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115409/anti-rabies-medication)