---
title: "തലമുറകളുടെ ഒത്തുചേരലായി പണിക്കറകത്ത് പാറക്കടവത്ത് കുടുംബ സംഗമം"
english_title: "Family meet taliparamba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115382/family-meet-taliparamba"
published_at: "2023-05-17T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464b219af304_IMG-20230517-WA0067.jpg"
keywords: []
---

# തലമുറകളുടെ ഒത്തുചേരലായി പണിക്കറകത്ത് പാറക്കടവത്ത് കുടുംബ സംഗമം

> **Lead Summary:** തളിപ്പറമ്പ:പി പി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പണിക്കറകത്ത് പാറക്കടവത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ:പി പി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പണിക്കറകത്ത് പാറക്കടവത്ത് കുടുംബ സംഗമം സംഘടിപ്പിച്ചു.

ആകർഷകങ്ങളായ പരിപാടികളാൽ സമൃദ്ധമായ കുടുംബ സംഗമം പാണക്കാട് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഏഴാംമൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഒത്തുചേരലിൽ പി പി ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പി പി അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.കുടുംബത്തിലെ മുതിർന്നവരെ ആദരിക്കലും വിവിധ കലാപരിപാടികളും മോട്ടിവേഷൻ സ്പീച്ചും നടന്നു.

ഉന്നത വിജയികള്‍ക്കും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുമുള്ള ഉപഹാരങ്ങളും കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റൽ, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് എന്നിവരുമായി സഹകരിച്ച് ഹെൽത്ത് കാർഡും ചടങ്ങില്‍ വിതരണം ചെയ്തു.പി പി ഷാജുദ്ധീൻ സ്വാഗതവും ശംസുദ്ദീൻ പി പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115382/family-meet-taliparamba)