---
title: "കണ്ണൂരിൽ വ്യവസായിയെ മുളക് പൊടി വിതറി ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂന്നു പേർ അറസ്റ്റിൽ"
english_title: "three arrseted"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115331/three-arrseted"
published_at: "2023-05-17T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64647b559d1f7_news-card.jpg"
keywords: []
---

# കണ്ണൂരിൽ വ്യവസായിയെ മുളക് പൊടി വിതറി ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂന്നു പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ആയാളുടെ മെട്രോ ബിൽഡിങ്ങിന്റെ ഓഫീസിൽ കയറി മുളക് പൊടി കണ്ണിലെറിഞ്ഞ് അക്രമിച്ച് ഫോൺ കവർന്ന കേസിൽ 3 പ്രതികളെയും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോയ്യോട് സ്വദേശി ഹാരിസ് , മട്ടന്നൂർ സ്വദേശികളായ നൗഫൽ , ഷിഹാബ് എനിവരാണ് പ്രതികൾ .

## Article Content

കണ്ണൂർ നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ ആയാളുടെ മെട്രോ ബിൽഡിങ്ങിന്റെ ഓഫീസിൽ കയറി മുളക് പൊടി കണ്ണിലെറിഞ്ഞ് അക്രമിച്ച് ഫോൺ കവർന്ന കേസിൽ 3 പ്രതികളെയും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോയ്യോട് സ്വദേശി ഹാരിസ് , മട്ടന്നൂർ സ്വദേശികളായ നൗഫൽ , ഷിഹാബ് എനിവരാണ് പ്രതികൾ .

ഉമ്മർക്കൂട്ടിയുടെ ഫോൺ തട്ടിയെടുത്ത് അതിലെ പേഴ്സണൽ വിഡിയോസ് കൈക്കലാക്കി ബ്ലാക്‌മെയിൽ ചെയ്ത പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോൺ തട്ടിയെടുക്കാൻ പദ്ധതി ആവിഷകരിച്ചത് ഹാരിസ് ആയിരുന്നു. ഹാരിസിന്റെ സുഹൃത്തക്കളായ നൗഫൽ, ശിഹാബ് എന്നിവരെ ഉൾപ്പെടുത്തി ഫോൺ തട്ടിയെടുക്കാൻ പല തവണ ശ്രമിച്ചു.

ബിനു മോഹൻ പി എ, എസ് ഐമാരായ അരുൺ നാരായൺ, നസീബ്, എ എസ് ഐ അജയൻ, രഞ്ജിത്ത്, നാസർ, ഷൈജു, രാജേഷ്, റമീസ്, പ്രമോദ്, ഷിജി, ബാബുമണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115331/three-arrseted)