---
title: "തളിപ്പറമ്പ മുനിസിപ്പൽ തല പ്രി അഫിലിയേഷൻ ക്യാമ്പയിനിന് തുടക്കമായി"
english_title: "pre affiliation camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115220/pre-affiliation-camp"
published_at: "2023-05-16T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463a033a8666_news-card.jpg"
keywords: []
---

# തളിപ്പറമ്പ മുനിസിപ്പൽ തല പ്രി അഫിലിയേഷൻ ക്യാമ്പയിനിന് തുടക്കമായി

> **Lead Summary:** സംഘടനാ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന് മുസ്ലീം ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന ശാഖ കമ്മിറ്റികളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട് തളിപ്പറമ്പ മുൻസിപാലിറ്റിയിൽ തുടക്കമായി.മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഗാന്ധി സിദ്ദിക്കിന്റെ അധ്യക്ഷതയിൽ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി ഉൽഘടനം ചെയ്തു.

## Article Content

സംഘടനാ സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന് മുസ്ലീം ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന ശാഖ കമ്മിറ്റികളുടെ അഫിലിയേഷനുമായി ബന്ധപ്പെട്ട് തളിപ്പറമ്പ മുൻസിപാലിറ്റിയിൽ തുടക്കമായി.മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഗാന്ധി സിദ്ദിക്കിന്റെ അധ്യക്ഷതയിൽ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഒ പി ഇബ്രാഹിം കുട്ടി ഉൽഘടനം ചെയ്തു.

ക്യാമ്പയിനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മണ്ഡലം വൈസ് പ്രസിഡന്റും നിരീക്ഷകനുമായ അബൂബക്കർ വായാട് വിശദീകരിച്ചു വയനാട്ടിൽ വെച്ച് അപകടത്തിൽ മരണപ്പെട്ട മന്ന വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹാരിസിന്റെ മകൻ അഫ്രീദിനും സുഹൃത്ത് മുനവ്വർന് വേണ്ടിയും പ്രാർത്ഥന നടത്തി.

കെ പി ലുക്മാൻ, ജാബിർ തങ്ങൾ,എം വി ഫാസിൽ, എൻ അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു.   ജന:സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ സ്വാഗതവും സെക്രട്ടറി പി പി ഇസ്മായിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115220/pre-affiliation-camp)