---
title: "കോൺഗ്രസ്‌ കർണാടക എം എൽ എമാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി"
english_title: "karnataka mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115218/karnataka-mla"
published_at: "2023-05-16T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64639f0307e61_news-card.jpg"
keywords: []
---

# കോൺഗ്രസ്‌ കർണാടക എം എൽ എമാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

> **Lead Summary:** കോൺഗ്രസ്‌ കർണാടക എം എൽ എ മാർ ക്ഷേത്ര ദർശനം നടത്തി. കർണാടകത്തിലെ സീനിയർ കോൺഗ്രസ്‌ നേതാവും ദവാൻ ഗരെ നോർത്ത് എം എൽ എ യുമായ എസ് എസ് മല്ലികാർജുനയുടെ നേതൃത്വത്തിൽ എം എൽ എ മാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വച്ച് തൊഴുതു.

## Article Content

കോൺഗ്രസ്‌ കർണാടക എം എൽ എ മാർ ക്ഷേത്ര ദർശനം നടത്തി. കർണാടകത്തിലെ സീനിയർ കോൺഗ്രസ്‌ നേതാവും ദവാൻ ഗരെ നോർത്ത് എം എൽ എ യുമായ എസ് എസ് മല്ലികാർജുനയുടെ നേതൃത്വത്തിൽ എം എൽ എ മാർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻകുടം വച്ച് തൊഴുതു.

മുൻ ഉപ മുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ്‌ മുൻ പ്രസിഡണ്ടുമായ ജീ പരമേശ്വര എംഎൽഎ ഉൾപ്പെടയുള്ളവരുടെ പേരിലും പൊന്നിൻ കുടം വച്ച് തൊഴുതു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിച്ചു. രാഹുൽ ദാമോദരൻ, പി എം പ്രേകുമാർ, സുരാഗ് കെ വി, എ കെ രാജേഷ്, ഡോ. പ്രകാശ്, പ്രഭാകരൻ എന്നിവർ കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115218/karnataka-mla)