---
title: "പ്രക്ഷോഭ സമരം സംഘടിപ്പിക്കും; മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം"
english_title: "stu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115182/stu"
published_at: "2023-05-16T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64637510a415b_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പ്രക്ഷോഭ സമരം സംഘടിപ്പിക്കും; മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ വിമാനത്താവള അധികൃതരുടെ ജനദ്രോഹ നടപടികൾക്കെതിരെ എസ് ടി യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. മോട്ടോർ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന തൊഴിലാളി ദ്രോഹ നിയമ പരിഷ്കരണം അതേപടി നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ അന്താരാഷ്ട്ര എയർപ്പോർട്ടായ കണ്ണൂർ എയർ പോർട്ടിൽ കിയാൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങൾക്കും പരിപൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

## Article Content

**കണ്ണൂർ: **കണ്ണൂർ വിമാനത്താവള അധികൃതരുടെ ജനദ്രോഹ നടപടികൾക്കെതിരെ എസ് ടി യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മോട്ടോർ ആൻറ് എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ് ടി യു കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. മോട്ടോർ മേഖലയിൽ കേന്ദ്ര സർക്കാർ കൊണ്ട് വരുന്ന തൊഴിലാളി ദ്രോഹ നിയമ പരിഷ്കരണം അതേപടി നടപ്പിലാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ അന്താരാഷ്ട്ര എയർപ്പോർട്ടായ കണ്ണൂർ എയർ പോർട്ടിൽ കിയാൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കരണങ്ങൾക്കും പരിപൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും യോഗം കുറ്റപ്പെടുത്തി.

കണ്ണൂർ വിമാന ത്താവളത്തിൽ കിയാലിന്റെ പരിഷ്കരണത്തിന്റെ ഭാഗമായി ഓട്ടോ, മിനി ടാക്സി വാഹനങ്ങൾക്ക് എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാരെ കയറ്റാൻ അനുമതിയില്ല. കിയാലിന്റെ ഈ നടപടി പ്രതിഷേധാർഹമാണ്. മോട്ടോർ തൊഴിലാളികളെയും , നാട്ടിലേക്ക് വരുന്ന സാധാരണക്കാരായ യാത്രക്കാരെയും ബാധിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ 2023 വർഷത്തെ അഫിലിയേഷൻ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം എം എ കരീം എ പി ഇബ്രാഹിമിന് നൽകി നിർവ്വഹിച്ചു. ഫെഡറേഷൻ പ്രസിഡണ്ട് ഏ പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരിം യോഗം ഉൽഘാടനം ചെയ്തു . എസ് ടി യു മോട്ടോർ സംസ്ഥാന ട്രഷറർ ബഷീർ ജൂബിലി, റാസിഖ് മാട്ടൂൽ, വി ജലീൽ , കുഞ്ഞമ്മദ് തളിപറമ്പ്, മുഹമ്മദലി ആറാം പീടിക, നൗഫൽ പുതിയങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115182/stu)