---
title: "ഭാര്യാപിതാവിന് മർദ്ദനം: യുവാവിനെതിരെ കേസ് "
english_title: "Case against son in law"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115139/case-against-son-in-law"
published_at: "2023-05-16T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64634b49d7449_Police-Jeep.jpg"
keywords: []
---

# ഭാര്യാപിതാവിന് മർദ്ദനം: യുവാവിനെതിരെ കേസ് 

> **Lead Summary:** **പഴയങ്ങാടി:** ഭാര്യവീട്ടിൽ വെച്ച് ഭാര്യാപിതാവിനെ മർദ്ദിച്ച മരുമകനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.മാട്ടൂൽ നോർത്തിലെ സേവ്യർ പീടികക്ക് സമീപത്തെ അഞ്ചര പാട്ടിൽ അബ്ദുൾ കരീമിൻ്റെ പരാതിയിലാണ് ഇളയ മകളുടെ ഭർത്താവായ അഴീക്കോട് സ്വദേശി മുസ്തഫക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.

## Article Content

**പഴയങ്ങാടി:** ഭാര്യവീട്ടിൽ വെച്ച് ഭാര്യാപിതാവിനെ മർദ്ദിച്ച മരുമകനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.മാട്ടൂൽ നോർത്തിലെ സേവ്യർ പീടികക്ക് സമീപത്തെ അഞ്ചര പാട്ടിൽ അബ്ദുൾ കരീമിൻ്റെ പരാതിയിലാണ് ഇളയ മകളുടെ ഭർത്താവായ അഴീക്കോട് സ്വദേശി മുസ്തഫക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ എപ്രിൽ അഞ്ചിനാണ് പരാതിക്കാസ്പദമായ സംഭവം. പരിക്കേറ്റ അബ്ദുൾ കരീം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115139/case-against-son-in-law)