---
title: "കല്യാശ്ശേരി മണ്ഡലത്തിൽ പുതിയ അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ നടത്തും"
english_title: "kallyasseri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/115045/kallyasseri"
published_at: "2023-05-16T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6462f9ea59b87_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിൽ പുതിയ അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ നടത്തും

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിൽ പുതിയ അദ്ധ്യയന വർഷത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് മാടായി ബിആർസി യിൽ ചേർന്ന പ്രധാനാധ്യാപകരുടെയും, പ്രിൻസിപ്പാൾ, പി ടി എ പ്രസിണ്ടൻ്റുമാരുടെയും യോഗം തീരുമാനിച്ചു. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ' Let us Fly ഉയരാം പറക്കാം' പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

## Article Content

കല്യാശ്ശേരി മണ്ഡലത്തിൽ പുതിയ അദ്ധ്യയന വർഷത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് മാടായി ബിആർസി യിൽ ചേർന്ന പ്രധാനാധ്യാപകരുടെയും, പ്രിൻസിപ്പാൾ, പി ടി എ പ്രസിണ്ടൻ്റുമാരുടെയും യോഗം തീരുമാനിച്ചു. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ' Let us Fly ഉയരാം പറക്കാം' പരിപാടിയുടെ ഭാഗമായിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മെയ് 25, 29, 30 തീയതികളിൽ എസ്എസ്എൽസി, പ്ലസ് ടു ഉപരിപഠനത്തിന് അർഹതനേടിയ കുട്ടികളെ ആദരിക്കും. ഉപരിപoനത്തിനു അർഹത നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനോടൊപ്പം വിവിധ കാരണങ്ങളാൽ അർഹത നേടാത്ത കുട്ടികൾക്കും തുടർന്നുള്ള പഠനത്തിനും, വിജയത്തിനും സഹായകമാകുന്ന തരത്തിൽ മാർഗ്ഗനിർദേശങ്ങൾ നൽകി ചേർത്തുപിടിക്കും.

ഓരോ സ്കൂളിലും ഏകജാലക പ്രവേശന ബോധ വൽക്കരണക്ലാസ്സ്‌, കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിക്കും കല്ല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം ചെറുതാഴം ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്തുന്നതിനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/115045/kallyasseri)