---
title: "ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആളേയും ആടിനേയും അഗ്നിശമന സേന രക്ഷപ്പെടുത്തി "
english_title: "Fire force "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114959/fire-force"
published_at: "2023-05-15T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646236fa332b4_Screenshot_20230515_191007_Google.jpg"
keywords: []
---

# ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആളേയും ആടിനേയും അഗ്നിശമന സേന രക്ഷപ്പെടുത്തി 

> **Lead Summary:** ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആളേയും ആടിനേയും രക്ഷപ്പെടുത്തി. കാക്കാൻ ചാലിൽ അയൽ വാസി പി.പി. മുഹമ്മദ് കുഞ്ഞി യുടെ വീട്ടു കിണറിൽ ചാടിയ ഒരു വയസ് പ്രായമുള്ള സ്വന്തം ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ കാക്കാൻ ചാൽ സ്വദേശി മണ്ടേൻ കണ്ടി അബൂബക്കർ എന്നയാളാണ് തിരിച്ചു കയറാൻ കഴിയാതെ ബുദ്ധിമുട്ടിയത്.

## Article Content

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആളേയും ആടിനേയും രക്ഷപ്പെടുത്തി. കാക്കാൻ ചാലിൽ അയൽ വാസി പി.പി. മുഹമ്മദ് കുഞ്ഞി യുടെ വീട്ടു കിണറിൽ ചാടിയ ഒരു വയസ് പ്രായമുള്ള സ്വന്തം ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ കാക്കാൻ ചാൽ സ്വദേശി മണ്ടേൻ കണ്ടി അബൂബക്കർ എന്നയാളാണ് തിരിച്ചു കയറാൻ കഴിയാതെ ബുദ്ധിമുട്ടിയത്.

20 കോൽ താഴ്ചയും അതിൽ 2 കോൽ വെള്ളവും ഉള്ള കിണറിൽ അഗ്നി- രക്ഷാ സേന സ്ഥലത്തെത്തി റസ്ക്യൂ നെറ്റ് ഇറക്കി അതിൽ കയറ്റി അബൂബക്കറിനേയും, ആടിനേയും പുറത്തെത്തിച്ചു. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ടി. അജയന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ. ടി.വി, ഷജിൽ കുമാർ.എം. , അഭിനേഷ് . സി. , റിജിൽ . എം.കെ. , രവീന്‌ദ്രൻ . സി.വി., എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114959/fire-force)