---
title: "മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിൽ കവർച്ച: 4 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി"
english_title: "theft at shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114930/theft-at-shop"
published_at: "2023-05-15T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64620ef28f431_news-card.jpg"
keywords: []
---

# മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിൽ കവർച്ച: 4 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി

> **Lead Summary:** **പയ്യന്നൂർ: **സെൻട്രൽ ബസാറിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ കവർച്ച വാഹനത്തിലെത്തിയ കവർച്ചാ സംഘം നാല് ലക്ഷം രൂപയുടെ സാധനങ്ങൾ കടത്തികൊണ്ടു പോയി.കാറമേലിലെ എം.അമീറലിയുടെ ഉടമസ്ഥതയിലുള്ള ടൗണിലെ അൽ അമീൻ ട്രേഡേർസിലാണ് കവർച്ച നടന്നത്.ഇന്നലെ രാത്രിയിലാണ് കവർച്ച.

## Article Content

**പയ്യന്നൂർ: **സെൻട്രൽ ബസാറിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ കവർച്ച വാഹനത്തിലെത്തിയ കവർച്ചാ സംഘം നാല് ലക്ഷം രൂപയുടെ സാധനങ്ങൾ കടത്തികൊണ്ടു പോയി.കാറമേലിലെ എം.അമീറലിയുടെ ഉടമസ്ഥതയിലുള്ള ടൗണിലെ അൽ അമീൻ ട്രേഡേർസിലാണ് കവർച്ച നടന്നത്.ഇന്നലെ രാത്രിയിലാണ് കവർച്ച.

കടയുടെ പിൻവശത്തെ ചുമർ തുരന്ന് കല്ല് ഇളക്കി മാറ്റി വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഒന്നര കിൻ്റൽ കുരുമുളക്, നാല് കിൻ്റൽ അടക്ക, ചാക്കുകളിൽ നിറച്ചു വെച്ചിരുന്ന കൊപ്ര ശേഖരം അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി നാല് ലക്ഷം രൂപയോളം വരുന്ന സാധനങ്ങളാണ് വാഹനത്തിൽ കടത്തികൊണ്ടുപോയത്. മോഷണത്തിന് ഉപയോഗിച്ച കമ്പി പാര പിന്നിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിൽ കയറ്റാൻ സാധിക്കാത്ത ഒരു ബോക്സ് വെളിച്ചെണ്ണയും ഒരു ചാക്ക് അടക്കയും ഉപേക്ഷിച്ച നിലയിൽ സമീപത്ത് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ കട ഉടമയായ അമീറലി കട തുറന്നപ്പോഴാണ് ചുമർ തുരന്ന നിലയിൽ കണ്ടത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചു .മോഷ്ടാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞകമ്പി പാര പോലീസ് കസ്റ്റഡിയിലെടുത്തു.കട ഉടമ പയ്യന്നൂർ പോലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114930/theft-at-shop)