---
title: "ബോയ്സ് കൊക്കോട്ട് പതിനഞ്ചാം വാർഷികം: ഗ്രാമീണ ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "boys kokkot"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114804/boys-kokkot"
published_at: "2023-05-15T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461a4c251d0e_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ബോയ്സ് കൊക്കോട്ട് പതിനഞ്ചാം വാർഷികം: ഗ്രാമീണ ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** **പയ്യന്നൂർ :** ബോയ്സ് കൊക്കോട്ട് പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമീണ ഫെസ്റ്റിൽ സാംസ്കാരിക സമ്മേളനവും ആദരവ് പരിപാടിയും ടി.ഐ മധുസൂതനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം അമ്പു അധ്യക്ഷനായി. സി നാരായണൻ ,കെ ലക്ഷ്മണൻ ,തമ്പാൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കൊക്കോട്ട്അംഗൻവാടിയിൽ നിന്നും വിരമിച്ച ഹെൽപ്പർ കാഞ്ചനയെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കണ്ണൂർ കാസർക്കോട് ജില്ലാതല കൈക്കൊട്ടി മത്സരം നടന്നു.

## Article Content

**പയ്യന്നൂർ :** ബോയ്സ് കൊക്കോട്ട് പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്രാമീണ ഫെസ്റ്റിൽ സാംസ്കാരിക സമ്മേളനവും ആദരവ് പരിപാടിയും ടി.ഐ മധുസൂതനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം അമ്പു അധ്യക്ഷനായി. സി നാരായണൻ ,കെ ലക്ഷ്മണൻ ,തമ്പാൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കൊക്കോട്ട്അംഗൻവാടിയിൽ നിന്നും വിരമിച്ച ഹെൽപ്പർ കാഞ്ചനയെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കണ്ണൂർ കാസർക്കോട് ജില്ലാതല കൈക്കൊട്ടി മത്സരം നടന്നു.

പന്ത്രണ്ടോളം ടീമുകൾ പങ്കെടുത്തു. ശ്രീ പാർവതി ടീം ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം ശ്രീദുർഗ്ഗ താരാപൂരം പഴയങ്ങാടിയും , മൂന്നാം സ്ഥാനം കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രം തങ്കയം, പ്രീയദർശിനി വനിതാവേദി കാറമേൽ നാലാം സ്ഥാനവും നേടി. വിജയികൾക്ക് ആർഷാ നാരായണൻ ,കെ പി രാഹുൽ , എൻപി പ്രസന്നൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ടി സന്ദീപ് സ്വാഗതവും, പി അനീഷ് നന്ദിയും പറഞ്ഞു. ഗ്രാമ പൊലിമ പ്രാദേശിക കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114804/boys-kokkot)