---
title: "പട്ടാപ്പകൽ മോഷണം, സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ നിന്ന് 15 പവൻ കവർന്നു"
english_title: "Theft in broad daylight, serial actress Robbed 15 Pawan from Srikala's house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11476/theft-in-broad-daylight-serial-actress-robbed-15-pawan-from-srikalas-house"
published_at: "2021-11-18T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61963e4a9af22_Untitled-2 web.jpg"
keywords: []
---

# പട്ടാപ്പകൽ മോഷണം, സീരിയൽ നടി ശ്രീകലയുടെ വീട്ടിൽ നിന്ന് 15 പവൻ കവർന്നു

> **Lead Summary:** സീരിയല്‍ നടി ശ്രീകലയുടെ കണ്ണപുരത്തെ വീട്ടില്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.

## Article Content

സീരിയല്‍ നടി ശ്രീകലയുടെ കണ്ണപുരത്തെ വീട്ടില്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.

ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ശ്രീകലയുടെ വീട്ടില്‍ സഹോദരി അഡ്വ. ശ്രീജയയും അച്ഛനുമാണ് താമസിക്കുന്നത്. ഇരുവരും ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു കവര്‍ച്ചയെന്ന് കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇക്കഴിഞ്ഞ 15നാണ് സംഭവം. ഇരുവരും ജോലിക്കു പോയി വൈകുന്നേരം തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിന്‍വശത്തെ ഗ്രില്ല് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മാലയും വളയും ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ കവരുകയായിരുന്നു.

കണ്ണപുരം എസ്.ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11476/theft-in-broad-daylight-serial-actress-robbed-15-pawan-from-srikalas-house)