---
title: "ബസ് മറിഞ്ഞിട്ട് പുതിയ നിയമനടപടികൾ ഉണ്ടാക്കാം: തളിപ്പറമ്പിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടതു ഭാഗത്തെ ലീഫ് പൊട്ടി സെന്റർ ബോൾട്ട് തകർന്ന നിലയിൽ"
english_title: "k srtc bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114690/k-srtc-bus"
published_at: "2023-05-14T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6460907718075_news-card.jpg"
keywords: []
---

# ബസ് മറിഞ്ഞിട്ട് പുതിയ നിയമനടപടികൾ ഉണ്ടാക്കാം: തളിപ്പറമ്പിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടതു ഭാഗത്തെ ലീഫ് പൊട്ടി സെന്റർ ബോൾട്ട് തകർന്ന നിലയിൽ

> **Lead Summary:** തളിപ്പറമ്പ് നിന്ന് രാത്രി 8.30ന് ശ്രീകണ്ടാപുരം പയ്യാവൂർ ഭാഗത്തേക്ക്‌ പോയ കെ എസ് ആർ ടി സി ബസിന്റെ ഇടത് ഭാഗത്തെ ലീഫ് പൊട്ടി സെന്റർ ബോൾട്ട് തകർന്ന നിലയിൽ. കെ എൽ 15 7538 ബസ്സാണ് ഇത്തരത്തിൽ അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തിൽ സർവീസ് നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇടപെട്ടില്ലെങ്കിൽ വലിയ അപകടത്തിന് വഴിവെച്ചേക്കാവുന്ന ഒരു കാര്യം. രാത്രി കാലങ്ങളിൽ മലയോര മേഖലയിലേക്കുള്ള ബസ്സുകൾ കുറവായതിനാൽ കൂടുതൽ ജനങ്ങളും ആശ്രയിക്കുന്ന ഒരു ബസ്സാണ് ഈ നിലയിൽ പോകുന്നത്. ബസ്സിൽ എന്നും യാത്രക്കാർ തിങ്ങി നിറഞ്ഞാണ് പോകുന്നത്. അതിനാൽ അപകട സാധ്യത കൂടുതലാണ് താനും.

## Article Content

തളിപ്പറമ്പ് നിന്ന് രാത്രി 8.30ന് ശ്രീകണ്ടാപുരം പയ്യാവൂർ ഭാഗത്തേക്ക്‌ പോയ കെ എസ് ആർ ടി സി ബസിന്റെ ഇടത് ഭാഗത്തെ ലീഫ് പൊട്ടി സെന്റർ ബോൾട്ട് തകർന്ന നിലയിൽ. കെ എൽ 15 7538 ബസ്സാണ് ഇത്തരത്തിൽ അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തിൽ സർവീസ് നടത്തുന്നത്. ഉത്തരവാദിത്തപ്പെട്ട അധികാരികൾ ഇടപെട്ടില്ലെങ്കിൽ വലിയ അപകടത്തിന് വഴിവെച്ചേക്കാവുന്ന ഒരു കാര്യം. രാത്രി കാലങ്ങളിൽ മലയോര മേഖലയിലേക്കുള്ള ബസ്സുകൾ കുറവായതിനാൽ കൂടുതൽ ജനങ്ങളും ആശ്രയിക്കുന്ന ഒരു ബസ്സാണ് ഈ നിലയിൽ പോകുന്നത്. ബസ്സിൽ എന്നും യാത്രക്കാർ തിങ്ങി നിറഞ്ഞാണ് പോകുന്നത്. അതിനാൽ അപകട സാധ്യത കൂടുതലാണ് താനും.

മലയോര മേഖലയിലെ റോഡിന്റെ ഘടനയും ഈ ബസ്സിന്റെ അപകട സാധ്യതയും എല്ലാം കൂടി നോക്കിയാൽ വലിയ ഒരു ബസ്സപകടത്തിലേക്ക് വഴി വെക്കാൻ സാധ്യതയുണ്ട്. ഹെൽമെറ്റ് ഉണ്ടോ, ഓവർ സ്പീഡ് ആണോ ഇതൊക്കെ നോക്കുന്ന സമയം ബസുകൾ ഫിറ്റ് ആണോ എന്ന് നോക്കാൻ കൂടെ സമയം കണ്ടെത്തണം എന്നാണ് ഇത് കണ്ട പൊതു ജനത്തിന്റെ ആക്ഷേപം. വലിയ ഒരു ദുരന്തം ഉണ്ടായി കഴിഞ്ഞ് ഉറക്കം ഉണർന്ന് കാര്യമില്ല. ദുരന്തത്തിന് മുന്നേ ഉണർന്ന് ജാഗരൂകരായി പ്രവർത്തിക്കണം.

ആർ ടി ഓ പരിശോധന, എ ഐ ക്യാമറ ഇതൊക്കെ സാധാരണക്കാരനെ മാത്രം ഉന്നം വെച്ച് കൊണ്ടുള്ളതാകരുത്. നിയമം സമൂഹത്തിന്റെ എല്ലാ തട്ടുകളിലുള്ളവർക്കും ഒരുപോലെ ബാധകമാക്കേണ്ട ഉത്തരവാദിത്തം ഓരോ അധികാരികൾക്കും ബന്ധപ്പെട്ടവർക്കുമുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114690/k-srtc-bus)