---
title: "മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത"
english_title: "mocca"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114672/mocca"
published_at: "2023-05-14T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646077f0ec91a_rain.jfif"
keywords: []
---

# മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

> **Lead Summary:** മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. 190കി.മീ വേഗതയില്‍ വരെ കാറ്റടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയില്‍ മോഖ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. കേരളത്തില്‍ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനും തടസ്സമില്ല. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയിലായാണ് കരയില്‍ പ്രവേശിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍ അസം സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. പശ്ചിമ ബംഗാളില്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തീരദേശ മേഖലകളില്‍ സംഘം ബോധവല്‍ക്കരണം നടത്തി.

## Article Content

മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. 190കി.മീ വേഗതയില്‍ വരെ കാറ്റടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയില്‍ മോഖ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കും. കേരളത്തില്‍ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനും തടസ്സമില്ല. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയിലായാണ് കരയില്‍ പ്രവേശിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പൂര്‍ അസം സംസ്ഥാനങ്ങള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. പശ്ചിമ ബംഗാളില്‍ എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയ്യുകയാണ്. തീരദേശ മേഖലകളില്‍ സംഘം ബോധവല്‍ക്കരണം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114672/mocca)