---
title: "എൽഡിഎഫ് സർക്കാറിന്റെ രണ്ടാം വാർഷികം: ചെങ്കടലായി മയ്യിൽ "
english_title: "Ldf rally "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114610/ldf-rally"
published_at: "2023-05-13T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645fc2843957e_Screenshot_20230513_223130_UC_Browser.jpg"
keywords: []
---

# എൽഡിഎഫ് സർക്കാറിന്റെ രണ്ടാം വാർഷികം: ചെങ്കടലായി മയ്യിൽ 

> **Lead Summary:** എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന തളിപറമ്പ് മണ്ഡലം റാലി മയ്യിൽ ടൗണിനെ ചെങ്കടലാക്കി.

## Article Content

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന തളിപറമ്പ് മണ്ഡലം റാലി മയ്യിൽ ടൗണിനെ ചെങ്കടലാക്കി.

നിശ്ചയിക്കപ്പെട്ടതിനേക്കാൾ പതിൻമടങ്ങ് പ്രവർത്തകരും അനുഭാവികളും മയ്യിലേക്ക് ഒഴുകുകയായിരുന്നു. കർണാടക തെരഞ്ഞെടുപ്പിലും മറ്റ് ഉപതെരഞ്ഞെടുപ്പിലും ബിജെപിക്കുണ്ടായ തിരിച്ചടിയും രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന്റെ കാഹളവും വിളിച്ചോതുന്നതായിരുന്നു റാലി. രാജ്യത്ത് കേരളം ബദലായി നിൽക്കുമ്പോൾ ഇനി ദക്ഷിണേന്ത്യയാകെ വർഗീയ വാദികളെ തുരത്തുന്ന കേന്ദ്രമായി മാറുകയാണ്.

റാലി മയ്യിലിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ, സിപി മുരളി, യു ബാബുഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കെ വി ഗോപിനാഥ് അധ്യക്ഷനായി. കെ സന്തോഷ് സ്വാഗതം പറഞ്ഞു.

തിങ്കളാഴ്ച അഴീക്കോട് മണ്ഡലം റാലി പുതിയതെരുവിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും കൂത്തുപറമ്പ് റാലി കെ കെ ശൈലജയും പേരാവൂരിൽ പന്ന്യൻ രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. 16ന് തലശേരി റാലി പി കെ ശ്രീമതിയും മട്ടന്നൂർ റാലി ഇ പി ജയരാജനും ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114610/ldf-rally)