---
title: "കേരളത്തിൽ വൻ ലഹരി മരുന്ന് വേട്ട : കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി"
english_title: "mdma "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114585/mdma"
published_at: "2023-05-13T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f999f7c316_news-card.jpg"
keywords: []
---

# കേരളത്തിൽ വൻ ലഹരി മരുന്ന് വേട്ട : കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

> **Lead Summary:** **കൊച്ചി: **കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടി. കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട. 15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. അഫ്​ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്. എൻസിബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമു​ദ്ര ​ഗുപ്തയുടെ ഭാ​ഗമായാണ് പരിശോധന.

## Article Content

**കൊച്ചി: **കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടി. കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട. 15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. അഫ്​ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്. എൻസിബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമു​ദ്ര ​ഗുപ്തയുടെ ഭാ​ഗമായാണ് പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114585/mdma)