---
title: "കെട്ടിടത്തിൽ സ്ഥാപിച്ച കോപ്പർ കമ്പികൾ കവർന്ന മോഷ്ടാവ് പിടിയിൽ"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114583/theft"
published_at: "2023-05-13T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f983fe40fc_news-card.jpg"
keywords: []
---

# കെട്ടിടത്തിൽ സ്ഥാപിച്ച കോപ്പർ കമ്പികൾ കവർന്ന മോഷ്ടാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ; **കെട്ടിടത്തിൽ സ്ഥാപിച്ച 40,000 രൂപ വിലവരുന്നഎർത്ത് വയറായ കോപ്പർ കമ്പികൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് ഈ റോഡ് കാരവത്സു അഞ്ചൂർ സ്വദേശിയും ചാലാട് വാടക വീട്ടിൽ താമസക്കാരനുമായ പെരിയ സാമിയുടെ മകൻ അജിത് കുമാറിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ചാലാട് കാനറാ ബേങ്ക് പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് ഇക്കഴിഞ്ഞ 10 ന് മോഷണം നടന്നത്. കെട്ടിട ഉടമ സദാനന്ദൻ നാറാത്തി ൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് വീണ്ടും മോഷണത്തിനെത്തിയപ്പോഴാണ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചാലാട് വെച്ച് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**കണ്ണൂർ; **കെട്ടിടത്തിൽ സ്ഥാപിച്ച 40,000 രൂപ വിലവരുന്നഎർത്ത് വയറായ കോപ്പർ കമ്പികൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് ഈ റോഡ് കാരവത്സു അഞ്ചൂർ സ്വദേശിയും ചാലാട് വാടക വീട്ടിൽ താമസക്കാരനുമായ പെരിയ സാമിയുടെ മകൻ അജിത് കുമാറിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ചാലാട് കാനറാ ബേങ്ക് പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് ഇക്കഴിഞ്ഞ 10 ന് മോഷണം നടന്നത്. കെട്ടിട ഉടമ സദാനന്ദൻ നാറാത്തി ൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് വീണ്ടും മോഷണത്തിനെത്തിയപ്പോഴാണ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ചാലാട് വെച്ച് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114583/theft)