---
title: "മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "arrest with m dma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114580/arrest-with-m-dma"
published_at: "2023-05-13T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f958ae7d92_news-card.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: മാ**രക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ. മാട്ടൂൽ സെൻ്ററിലെ പ്രബിൻ സി.ഹരീഷിനെ യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ.രാജീവൻ, പ്രസന്നൻ എന്നിവർ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡി ന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി 10.15 ഓടെ മാട്ടൂൽ പെറ്റ് സ്റ്റേഷന് സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാം എം.ഡി.എം.എ. യുമായി പ്രതി പിടിയിലായത്. പ്രതിയെ പയ്യന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

## Article Content

**പഴയങ്ങാടി: മാ**രക ലഹരിമരുന്നായ എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ. മാട്ടൂൽ സെൻ്ററിലെ പ്രബിൻ സി.ഹരീഷിനെ യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.എൻ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ.രാജീവൻ, പ്രസന്നൻ എന്നിവർ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡി ന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി 10.15 ഓടെ മാട്ടൂൽ പെറ്റ് സ്റ്റേഷന് സമീപത്തുള്ള ബീച്ച് റോഡിൽ വച്ചാണ് 920 മില്ലി ഗ്രാം എം.ഡി.എം.എ. യുമായി പ്രതി പിടിയിലായത്. പ്രതിയെ പയ്യന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114580/arrest-with-m-dma)