---
title: "ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതിൽ സന്തോഷം': കോൺഗ്രസ് വിജയത്തിൽ എം വി ഗോവിന്ദൻ"
english_title: "Mv govindan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114561/mv-govindan"
published_at: "2023-05-13T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f6fa394d0a_62176c57d7c5a_images_(1).png"
keywords: []
---

# ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതിൽ സന്തോഷം': കോൺഗ്രസ് വിജയത്തിൽ എം വി ഗോവിന്ദൻ

> **Lead Summary:** കണ്ണൂർ: കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിളക്കത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതിൽ സന്തോഷിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വന്ന് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഗുണം ഉണ്ടായില്ല. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവുമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

കണ്ണൂർ: കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിളക്കത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദക്ഷിണേന്ത്യ ബിജെപി വിമുക്തമായതിൽ സന്തോഷിക്കുന്നുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ വന്ന് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് ഗുണം ഉണ്ടായില്ല. വർഗീയതയോടുളള ശക്തമായ വിയോജിപ്പും, ഭരണവിരുദ്ധ വികാരവുമാണ് കർണാടക തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114561/mv-govindan)