---
title: "സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു"
english_title: "gold rate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114514/gold-rate"
published_at: "2023-05-13T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f38d9f0957_gold.jfif"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു

> **Lead Summary:** സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.

## Article Content

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്നു. ഇന്നലെ 320 രൂപയുടെ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.

ഈ മാസം ആദ്യം 44000 ത്തില്‍ നിന്നും 45000 ത്തിലേക്ക് എത്തിയ സ്വര്‍ണവില 45000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്. സ്വര്‍ണവില കത്തിക്കയറിയതോടെ വിവാഹ വിപണി ആശങ്കയിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയില്‍ വില 5665 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണി വില 4685 രൂപയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114514/gold-rate)