---
title: "10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114510/two-arrested"
published_at: "2023-05-13T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f36cb95c4c_news-card.jpg"
keywords: []
---

# 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **പഴയങ്ങാടി: **നിരോധിത പുകയില ഉത്പന്നങ്ങളായ ഹന്‍സുമായി രണ്ട് പേര്‍ പിടിയില്‍, ഇവര്‍ സഞ്ചരിച്ച കെ എല്‍-60 എം-8820 നമ്പര്‍ ആള്‍ട്ടോ കാറും പിടികൂടി. കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിയായ കെ.പി.ബദറുദീന്‍ , ദക്ഷിണ കന്നഡ സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖ് എന്നിവരെയാണ് പഴയങ്ങാടി പോലീസ് പിടികൂടിയത്.

## Article Content

**പഴയങ്ങാടി: **നിരോധിത പുകയില ഉത്പന്നങ്ങളായ ഹന്‍സുമായി രണ്ട് പേര്‍ പിടിയില്‍, ഇവര്‍ സഞ്ചരിച്ച കെ എല്‍-60 എം-8820 നമ്പര്‍ ആള്‍ട്ടോ കാറും പിടികൂടി. കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിയായ കെ.പി.ബദറുദീന്‍ , ദക്ഷിണ കന്നഡ സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖ് എന്നിവരെയാണ് പഴയങ്ങാടി പോലീസ് പിടികൂടിയത്.

കര്‍ണ്ണാടകത്തില്‍ നിന്നും പഴയങ്ങാടി മേഖലകളിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരെയാണ് പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധന സംഘത്തെ കണ്ട് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് ഇവരെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

10 ലക്ഷം രൂപയുടെ നിരോധിത ഉല്‍പ്പനങ്ങളാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ടി.എന്‍.സന്തോഷ് കുമാര്‍, എസ് ഐ രൂപ മധുസൂദനന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, ജോഷി, ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114510/two-arrested)