---
title: "ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെവിവാഹം കഴിച്ച് വഞ്ചിച്ച് ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ"
english_title: "Wanted man arrested for hiding his first marriage by marrying another young woman and cheating on her"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11449/wanted-man-arrested-for-hiding-his-first-marriage-by-marrying-another-young-woman-and-cheating-on-her"
published_at: "2021-11-18T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61961b7528e31_news card.jpg"
keywords: []
---

# ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെവിവാഹം കഴിച്ച് വഞ്ചിച്ച് ഒളിവിൽ പോയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം: **ആദ്യ വിവാഹം മറച്ചു വെച്ച് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ച് ആദ്യ വിവാഹം മറച്ചു വെച്ച് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ച് മുംബൈയിൽ താമസിച്ചു വന്നിരുന്ന അഴീക്കോട് മീങ്കുന്ന് സ്വദേശി മഹറൂഫ് കാദിരി എന്നയാളാണ് പിടിയിലായത്.

## Article Content

**വളപട്ടണം: **ആദ്യ വിവാഹം മറച്ചു വെച്ച് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ച് ആദ്യ വിവാഹം മറച്ചു വെച്ച് മറ്റൊരു യുവതിയെ രണ്ടാം വിവാഹം കഴിച്ച് മുംബൈയിൽ താമസിച്ചു വന്നിരുന്ന അഴീക്കോട് മീങ്കുന്ന് സ്വദേശി മഹറൂഫ് കാദിരി എന്നയാളാണ് പിടിയിലായത്.

രണ്ടാം ഭാര്യയുടെ പേരിൽ 15 ലക്ഷത്തോളം രൂപ ലോൺ എടുത്ത് തിരിച്ചടക്ക്ക്കാതെ വഞ്ചിച്ചും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തതിനു 2015 ൽ വളപട്ടണം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ ഒളിവിൽ പോയിരുന്നു.

വളപട്ടണം ഇൻസ്പെക്ടർ രാജേഷ് മരങ്ങലത്ത്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ നാരായണൻ നമ്പൂതിരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് കീച്ചേരി, ലവൻ എന്നിവർ ചേർന്ന് ഇയാളെ താളപ്പിൽ നിന്നും പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11449/wanted-man-arrested-for-hiding-his-first-marriage-by-marrying-another-young-woman-and-cheating-on-her)