---
title: "സൗന്ദര്യം പോരെന്നു പറഞ്ഞും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം, ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114448/domestic-violance"
published_at: "2023-05-13T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645f0a2c654af_1.jfif"
keywords: []
---

# സൗന്ദര്യം പോരെന്നു പറഞ്ഞും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം, ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെപരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കൾ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013 സെപ്തംബര്‍ 13 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ പറപ്പൂലിലെ വീട്ടില്‍ ജീവിച്ചുവരവെ സൗന്ദര്യം പോരെന്ന് പറഞ്ഞു ഇവർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **യുവതിയെ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെപരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കൾ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013 സെപ്തംബര്‍ 13 ന് വിവാഹിതരായ ഇരുവരും ഭര്‍ത്താവിന്റെ പറപ്പൂലിലെ വീട്ടില്‍ ജീവിച്ചുവരവെ സൗന്ദര്യം പോരെന്ന് പറഞ്ഞു ഇവർ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

കൂനം വെളിത്തോട്ടു പറമ്പിൽ അനിത വിപിയുടെ പരാതിയിൽ ഭർത്താവ് മുറിയാത്തോട് പട്ടേൻ വളപ്പിൽ പ്രിയേഷ്, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. 2013ൽ വിവാഹം കഴിച്ച് ജീവിക്കുന്നതിനിടെ കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് ഇവർ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114448/domestic-violance)