---
title: " യുവതിയെ ഭർതൃസഹോദരി കറി കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു"
english_title: "knife attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114367/knife-attack"
published_at: "2023-05-12T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e3a1963415_news-card.jpg"
keywords: []
---

#  യുവതിയെ ഭർതൃസഹോദരി കറി കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **ജോലി കഴിഞ്ഞ്മഴയത്ത് ചെളി പുരണ്ട ചെരിപ്പുമായി വീട്ടു വരാന്തയിൽ കയറിയ വിരോധത്തിൽ യുവതിയെ ഭർതൃസഹോദരി കറി കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു.

## Article Content

**കണ്ണൂർ: **ജോലി കഴിഞ്ഞ്മഴയത്ത് ചെളി പുരണ്ട ചെരിപ്പുമായി വീട്ടു വരാന്തയിൽ കയറിയ വിരോധത്തിൽ യുവതിയെ ഭർതൃസഹോദരി കറി കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേൽപ്പിച്ചു.

കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കൊറ്റാളിയിലെ മാടങ്കര വീട്ടിൽ സുജിതയുടെ പരാതിയിൽ കണ്ണൂർ വനിതാ സ്റ്റേഷൻ പോലീസ് കേസെടുത്തു..ഇന്നലെ വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം കുടുംബവഴക്കിനിടെ ഭർതൃസഹോദരി ശ്രീവിദ്യ മർദ്ദിക്കുകയും അടുക്കളയിലെ കറി കത്തി കൊണ്ട് യുവതിയുടെകൈക്ക് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

പരിക്കേറ്റ യുവതിയെ പരിസരവാസികൾ ആശുപത്രിയിലെത്തിച്ചു. കൈക്ക് മൂന്നോളം തുന്നിട്ടിട്ടുണ്ട്. പരാതിയിൽ ഭർതൃസഹോദരിയുടെ പേരിൽ കേസെടുത്ത പോലീസ് അക്രമം നടന്ന വീട്ടിലെത്തി പരിശോധിച്ചു. യുവതി അക്രമ ദൃശ്യങ്ങൾ മൊബെൽ ഫോണിൽ പകർത്തിയിരുന്നു. കേസെടുത്ത പോലീസ് എസ്.ഐ.പി.എസ്.ലീലാമ്മയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114367/knife-attack)