---
title: "കണ്ണൂർ മെഡിക്കൽ കോളേജ് റോഡിന്റെ ശോചനീയാവസ്ഥ, സാധാരണക്കാർ വലയുമ്പോൾ മന്ത്രിക്ക് വേണ്ടി റോഡ് റെഡി"
english_title: "The plight of Kannur Medical College Road, road ready for the minister as the common man is overwhelmed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11429/the-plight-of-kannur-medical-college-road-road-ready-for-the-minister-as-the-common-man-is-overwhelmed"
published_at: "2021-11-18T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195fffa360a0_road.jpg"
keywords: []
---

# കണ്ണൂർ മെഡിക്കൽ കോളേജ് റോഡിന്റെ ശോചനീയാവസ്ഥ, സാധാരണക്കാർ വലയുമ്പോൾ മന്ത്രിക്ക് വേണ്ടി റോഡ് റെഡി

> **Lead Summary:** **പരിയാരം : **കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കയറുന്ന റോഡിലെ കുണ്ടും കുഴികളും രോഗികൾക്കും മറ്റു വാഹനങ്ങൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ പലതും ഈ കുഴികളിൽ വീണ് ഓഫ് ആകുകയും, അത് വഴി രോഗികൾക്കുണ്ടാകുന്ന ആസ്വസ്ഥതകൾ കൂടുകയും ചെയ്യുന്നു.

## Article Content

**പരിയാരം : **കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കയറുന്ന റോഡിലെ കുണ്ടും കുഴികളും രോഗികൾക്കും മറ്റു വാഹനങ്ങൾക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾ പലതും ഈ കുഴികളിൽ വീണ് ഓഫ് ആകുകയും, അത് വഴി രോഗികൾക്കുണ്ടാകുന്ന ആസ്വസ്ഥതകൾ കൂടുകയും ചെയ്യുന്നു.

അതേസമയം ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിൽ എത്തുന്നതിനാൽ റോഡ് താൽക്കാലികമായി കോൺക്രീറ്റ് നിറച്ച് റെഡിയാക്കിയിരിക്കുകയാണ്. സാധാരണക്കാരൻ റെ ബുദ്ധിമുട്ടുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ അധികാരികളുടെ സംതൃപ്തിക്കായി ചെയ്യുന്ന ഇത്തരം പ്രവർത്തികൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് അനിവാര്യമാണ്.

ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി നിരവധി ആംബുലന്‍സുകളാണ് ഇതുവഴി കടന്നുപോകുന്നത്.

ദിവസവും ഒട്ടേറെയാളുകൾ കയറിയിറങ്ങുന്ന ഇത്രയും വലിയ ഒരു ആശുപത്രിയുടെ ഇത്തരമൊരു അവസ്ഥ പരിഹരിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണ്. ഇതുവഴി വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കല്ലും മണലും ഹൈവേ വരെ തെറിക്കുന്നതും പൊതുജനങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11429/the-plight-of-kannur-medical-college-road-road-ready-for-the-minister-as-the-common-man-is-overwhelmed)