---
title: "സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33% വിജയം, പത്താം ക്ലാസ് ഫലവും ഇന്നുണ്ടായേക്കും "
english_title: "cbse result"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114241/cbse-result"
published_at: "2023-05-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dd5af572da_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 87.33% വിജയം, പത്താം ക്ലാസ് ഫലവും ഇന്നുണ്ടായേക്കും 

> **Lead Summary:** **ദില്ലി: **സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും.

## Article Content

**ദില്ലി: **സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114241/cbse-result)