---
title: "നവജാതശിശു മരിച്ച സംഭവം : കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്"
english_title: "new born baby"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114240/new-born-baby"
published_at: "2023-05-12T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dd4316949c_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# നവജാതശിശു മരിച്ച സംഭവം : കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്

> **Lead Summary:** **ഇടുക്കി:** ഇടുക്കി കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാധുറാം, മാലതി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം കമ്പംമെട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. അപമാനം ഭയന്ന ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

## Article Content

**ഇടുക്കി:** ഇടുക്കി കമ്പംമെട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാധുറാം, മാലതി എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം കമ്പംമെട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് മുൻപാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. അപമാനം ഭയന്ന ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114240/new-born-baby)