---
title: "പനി ബാധിച്ച് ഞരമ്പുകളിൽ അണുബാധയുണ്ടായി മംഗലാപുരത്ത് വെന്റിലേറ്ററിൽ കഴിയുന്ന തളിപ്പറമ്പ്  അള്ളാംകുളത്തെ കെ പ്രസീത ഉദാരമദികളുടെ സഹായം തേടുന്നു"
english_title: "k praseetha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114220/k-praseetha"
published_at: "2023-05-12T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645dbed38fcab_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പനി ബാധിച്ച് ഞരമ്പുകളിൽ അണുബാധയുണ്ടായി മംഗലാപുരത്ത് വെന്റിലേറ്ററിൽ കഴിയുന്ന തളിപ്പറമ്പ്  അള്ളാംകുളത്തെ കെ പ്രസീത ഉദാരമദികളുടെ സഹായം തേടുന്നു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയിലെ 12-ാം വാർഡിൽ അള്ളാംകുളം ഒറ്റപ്പാല നഗർ സ്ട്രീറ്റ് നമ്പർ 2 ൽ താമസിക്കുന്ന കെ പ്രസീത പനി ബാധിക്കുകയും ഞരമ്പുകൾക്ക് അണു ബാധയുണ്ടായി ശരീര ഭാഗങ്ങൾ മുഴുവനായി തളർന്ന് ശ്വാസോഛ്വാസം പോലും ചെയ്യാനാവാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ മംഗലാപുരം ഫാദർ മുള്ളേർസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയാണ്. വെന്റിലേറ്റർ ഐ സി യു വിന് ഒരു ദിവസം 10,000 രൂപയും മരുന്നിന് 6,000 രൂപയും ഇപ്പോൾ ചിലവ് വരുന്നുണ്ട്. ഇതിന് പുറമെ അണു ബാധ മാറ്റുന്നതിനുള്ള ഇഞ്ചക്ഷന് 3,30,000 രൂപ വേണം. അങ്ങനെ ആകെ ചികിത്സാ ചിലവ് 20 ലക്ഷത്തോളം വരും. ഇത്രയും ഭാരിച്ച ചികിൽസാ ചിലവ് താങ്ങാൻ പറ്റുന്ന കൂടുംബമല്ല ഇവരുടേത്. പ്രസീത വീട്ട് ജോലിക്ക് പോയാണ് പ്രായമായ അമ്മയും തൊഴിലൊന്നും ചെയ്യാനാവാത്ത സഹോദരനും അടങ്ങുന്ന കുടുംബം ജീവിച്ച് പോകുന്നത്. ആയതിനാൽ ചികിൽസക്ക് നല്ലവരായ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.

## Article Content

തളിപ്പറമ്പ് നഗരസഭയിലെ 12-ാം വാർഡിൽ അള്ളാംകുളം ഒറ്റപ്പാല നഗർ സ്ട്രീറ്റ് നമ്പർ 2 ൽ താമസിക്കുന്ന കെ പ്രസീത പനി ബാധിക്കുകയും ഞരമ്പുകൾക്ക് അണു ബാധയുണ്ടായി ശരീര ഭാഗങ്ങൾ മുഴുവനായി തളർന്ന് ശ്വാസോഛ്വാസം പോലും ചെയ്യാനാവാതെ വെന്റിലേറ്ററിന്റെ സഹായത്തോടെ മംഗലാപുരം ഫാദർ മുള്ളേർസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയാണ്. വെന്റിലേറ്റർ ഐ സി യു വിന് ഒരു ദിവസം 10,000 രൂപയും മരുന്നിന് 6,000 രൂപയും ഇപ്പോൾ ചിലവ് വരുന്നുണ്ട്. ഇതിന് പുറമെ അണു ബാധ മാറ്റുന്നതിനുള്ള ഇഞ്ചക്ഷന് 3,30,000 രൂപ വേണം. അങ്ങനെ ആകെ ചികിത്സാ ചിലവ് 20 ലക്ഷത്തോളം വരും. ഇത്രയും ഭാരിച്ച ചികിൽസാ ചിലവ് താങ്ങാൻ പറ്റുന്ന കൂടുംബമല്ല ഇവരുടേത്. പ്രസീത വീട്ട് ജോലിക്ക് പോയാണ് പ്രായമായ അമ്മയും തൊഴിലൊന്നും ചെയ്യാനാവാത്ത സഹോദരനും അടങ്ങുന്ന കുടുംബം ജീവിച്ച് പോകുന്നത്. ആയതിനാൽ ചികിൽസക്ക് നല്ലവരായ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.

  ചികിൽസക്ക് സഹായിക്കുന്നതിനായി വാർഡ് കൗൺസിലർ ഷബിത എ കെ. ചെയർ പേഴ്സണായും, എം സന്തോഷ് കൺവീനർ,സി കെ അനിൽ കുമാർ ട്രഷററുമായി ചികിൽസാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ച് വരികയാണ്. മുഴുവൻ മനുഷ്യ സ്നേഹികളും താഴെ കൊടുത്ത അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായമയച്ച ഈ മഹത്തായ ജീവ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവണമെന്ന് അഭ്യർത്ഥിക്കുന്നു.

Kerala Gramin Bank Karimbam Branch

A/c No: 40493101068472, IFSC Code: KLGB0040493

Google Pay +918891606207

പത്ര സമ്മേളനത്തിൽ ചികിത്സാ കമ്മിറ്റി ഭാരവാഹികളായ എം.കെ.ബി, എം.സന്തോഷ്, പ്രൊഫസർ ഷീല ജോസഫ്, സുബൈർ സൂപ്പർ വിഷൻ കെ.പി.എം റിയാസുദ്ദീൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114220/k-praseetha)