---
title: "പാചകവാതക ഗ്യാസ് സിലിണ്ടർ എത്തിച്ചില്ല; 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്"
english_title: "Gas cylinder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114180/gas-cylinder"
published_at: "2023-05-11T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d19da14024_images-2022-04-06T125345.815.jpeg.jpg"
keywords: []
---

# പാചകവാതക ഗ്യാസ് സിലിണ്ടർ എത്തിച്ചില്ല; 25,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

> **Lead Summary:** **ധർമടം: **പാചകവാതക സിലിണ്ടർ യഥാസമയം വീടുകളിൽ എത്തിക്കുന്നതിൽ അലംഭാവം കാട്ടുകയും ചോദ്യം ചെയ്തതിന് മോശമായി പെരുമാറുകയും ചെയ്ത ഗ്യാസ് ഏജൻസി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.

## Article Content

**ധർമടം: **പാചകവാതക സിലിണ്ടർ യഥാസമയം വീടുകളിൽ എത്തിക്കുന്നതിൽ അലംഭാവം കാട്ടുകയും ചോദ്യം ചെയ്തതിന് മോശമായി പെരുമാറുകയും ചെയ്ത ഗ്യാസ് ഏജൻസി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.

ധർമടം ജഷുളാലയത്തിൽ ഭാരതി, അഡ്വ: ജഗദാഭായ് മുഖേന നൽകിയ ഹർജിയിലാണ് നടപടി. ധർമടം ചിറക്കുനിയിലെ രേ ഭാരത് ഗ്യാസ് ഏജൻസിക്ക് എതിരെയാണ്‌ നടപടി.

2019ൽ വീട്ടില ഗ്യാസ് സിലിണ്ടർ കാലിയായിട്ടും യഥാസമയം മാറ്റി നൽകിയില്ല. ഇത് അന്വേഷിച്ചപ്പോൾ പരുഷമായി പെരുമാറി. പരാതിക്കാരിക്ക് ഉണ്ടായ മാനസിക വ്യഥക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ചെലവ് ഇനത്തിൽ 5,000 രൂപയും നൽകാനുമാണ് ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114180/gas-cylinder)