---
title: "സംസ്ഥാന സർക്കാറിന്റെ നികുതികൊള്ളക്കെതിരെ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി "
english_title: "congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114141/congress-protest"
published_at: "2023-05-11T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ce6732ea60_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സംസ്ഥാന സർക്കാറിന്റെ നികുതികൊള്ളക്കെതിരെ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി 

> **Lead Summary:** **കണ്ണപുരം : **സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പഞ്ചായത്ത് യഥാസമയം ലഭ്യമാക്കാത്ത നടപടിക്കെതിരെയും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ സംഗമം കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.ബാലറാം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. അമീറലി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി. കെ സുധാകരൻ,വി.വി.രവീന്ദ്രൻ , കെ വിജയൻ , പ്രജീഷ് കീഴറ , ഷാജി കാവുങ്കൽ, സതീശൻ വടക്കേടത്ത്, എൻ. അനന്തൻ, രാജൻ കാരക്കുന്ന്, എ. ജനാർദ്ദനൻ , പി.വി.സന്തോഷ്, എം.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു

## Article Content

**കണ്ണപുരം : **സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെയും പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പഞ്ചായത്ത് യഥാസമയം ലഭ്യമാക്കാത്ത നടപടിക്കെതിരെയും കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ സംഗമം കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.ബാലറാം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. അമീറലി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി. കെ സുധാകരൻ,വി.വി.രവീന്ദ്രൻ , കെ വിജയൻ , പ്രജീഷ് കീഴറ , ഷാജി കാവുങ്കൽ, സതീശൻ വടക്കേടത്ത്, എൻ. അനന്തൻ, രാജൻ കാരക്കുന്ന്, എ. ജനാർദ്ദനൻ , പി.വി.സന്തോഷ്, എം.വി. നാരായണൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114141/congress-protest)