---
title: "ക്ലാസ്മുറിയില്‍ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി"
english_title: "veccation classes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114094/veccation-classes"
published_at: "2023-05-11T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cb88302a94_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ക്ലാസ്മുറിയില്‍ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

> **Lead Summary:** ക്ലാസ്മുറിയില്‍ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി.കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുകീഴിലുള്ള സ്‌കൂളുകള്‍ക്കാണ് അവധിക്കാല ക്ലാസുകള്‍ തുടരാന്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. ചൂട് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്കാല ക്ലാസുകള്‍ വിലക്കി സര്‍ക്കാര്‍ മേയ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ 14 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല ക്ലാസ് നടത്താനാണ് അനുമതി.

## Article Content

ക്ലാസ്മുറിയില്‍ ഫാന്‍ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതിയുടെ അനുമതി.കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുകീഴിലുള്ള സ്‌കൂളുകള്‍ക്കാണ് അവധിക്കാല ക്ലാസുകള്‍ തുടരാന്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. ചൂട് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിക്കാല ക്ലാസുകള്‍ വിലക്കി സര്‍ക്കാര്‍ മേയ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ 14 വയസ്സിനുമുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല ക്ലാസ് നടത്താനാണ് അനുമതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114094/veccation-classes)