---
title: "രണ്ട് വയസിന് താഴെ ബേബി സീറ്റ് നിര്‍ബന്ധമാക്കണം: യാത്രാ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റിലിരുത്തണം; ബാലാവകാശ കമ്മിഷന്‍"
english_title: "baby seat is mandatory"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/114093/baby-seat-is-mandatory"
published_at: "2023-05-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cb7cad1f98_news-card.jpg"
keywords: []
---

# രണ്ട് വയസിന് താഴെ ബേബി സീറ്റ് നിര്‍ബന്ധമാക്കണം: യാത്രാ വാഹനങ്ങളില്‍ കുട്ടികളെ പിന്‍സീറ്റിലിരുത്തണം; ബാലാവകാശ കമ്മിഷന്‍

> **Lead Summary:** **തിരുവനന്തപുരം:** യാത്രാ വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹനങ്ങളില്‍ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസില്‍ താഴെുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റിൽ ഇരുത്തുകയും വേണം. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കുട്ടികളുടെ പിന്‍സീറ്റ് യാത്ര, രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് ബേബി സീറ്റ് എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിങ് ലൈസന്‍സ് കൈപ്പറ്റുന്ന വേളയില്‍ കര്‍ശന നിര്‍ദേശം വഴി നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

## Article Content

**തിരുവനന്തപുരം:** യാത്രാ വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹനങ്ങളില്‍ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസില്‍ താഴെുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റിൽ ഇരുത്തുകയും വേണം. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. കുട്ടികളുടെ പിന്‍സീറ്റ് യാത്ര, രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് ബേബി സീറ്റ് എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂര്‍ത്തിയാക്കി ഡ്രൈവിങ് ലൈസന്‍സ് കൈപ്പറ്റുന്ന വേളയില്‍ കര്‍ശന നിര്‍ദേശം വഴി നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/114093/baby-seat-is-mandatory)