---
title: "കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീട്ടിൽ തീപ്പിടുത്തം: അലമാരയിലിരുന്ന പണം ഉൾപ്പെടെ കത്തി നശിച്ചു"
english_title: "radio "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113835/radio"
published_at: "2023-05-10T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b61277ccb7_news-card.jpg"
keywords: []
---

# കണ്ണപുരത്ത് റേഡിയോ പൊട്ടിത്തെറിച്ച് വീട്ടിൽ തീപ്പിടുത്തം: അലമാരയിലിരുന്ന പണം ഉൾപ്പെടെ കത്തി നശിച്ചു

> **Lead Summary:** കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽ ചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എലിയന്‍ രാജേഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടൻതന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളുംട്രോഫികളും പൂർണമായും കത്തിനശിച്ചു.സമീപത്തെനിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

## Article Content

കണ്ണപുരം യോഗശാലയ്ക്ക് സമീപം ചുണ്ടിൽ ചാലിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എലിയന്‍ രാജേഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായി പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്. ഉടൻതന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും മെഡലുകളുംട്രോഫികളും പൂർണമായും കത്തിനശിച്ചു.സമീപത്തെനിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113835/radio)