---
title: "മെസ്സിയും സൗദി ക്ലബ്ബിലേക്ക്: അൽഹിലാലുമായി റെക്കോർഡ് തുകക്ക് കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ"
english_title: "Messi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113639/messi"
published_at: "2023-05-09T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a39857a182_IMG-20230509-WA0056.jpg"
keywords: []
---

# മെസ്സിയും സൗദി ക്ലബ്ബിലേക്ക്: അൽഹിലാലുമായി റെക്കോർഡ് തുകക്ക് കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ

> **Lead Summary:** **റിയാദ്‌: **അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്റെ പേരോ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

## Article Content

**റിയാദ്‌: **അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാാസ താരം ലയണല്‍ മെസി സൗദി ക്ലബുമായി കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മെസിയുമായി കരാറില്‍ ഒപ്പിട്ടതായും അടുത്ത സീസണില്‍ സൗദി ക്ലബില്‍ കളിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ക്ലബിന്റെ പേരോ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വന്‍ തുക നല്‍കിയാണ് മെസിയെ ക്ലബ്ബിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക ജൂണ്‍ 30നാണ്. 

സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരില്‍ മെസിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്തിടെ സൗദി ക്ലബ്ബായ അല്‍നാസറുമായി കരാറില്‍ ഒപ്പിട്ടിരുന്നു.ക്രിസ്റ്റ്യാനോയുടെ വരവോടെ സൗദി പ്രോ ലീഗിന് ഫുട്‌ബോൾ ലോകത്ത് പ്രധാന്യംകൂടി. മെസിയെക്കൂടി എത്തിച്ചാൽ ലീഗിന്റെ പ്രശസ്തിയും ജനപ്രീതിയും വർധിക്കുമെന്ന് സൗദി ഭരണകൂടം കണക്കുകൂട്ടുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113639/messi)