---
title: "ജില്ലയിൽ ക്വാറി ക്രഷർ സമരം ഒത്തുതീർപ്പായി, വർധിപ്പിച്ച 10 രൂപകുറച്ച് 3 രൂപയായി നിജപ്പെടുത്താൻ തീരുമാനം"
english_title: "crusher strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113604/crusher-strike"
published_at: "2023-05-09T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a165cccd70_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജില്ലയിൽ ക്വാറി ക്രഷർ സമരം ഒത്തുതീർപ്പായി, വർധിപ്പിച്ച 10 രൂപകുറച്ച് 3 രൂപയായി നിജപ്പെടുത്താൻ തീരുമാനം

> **Lead Summary:** **കണ്ണൂർ : **ജില്ലയിലെ ക്വാറി സമരം ജില്ലാ കലക്ടർ വിളിച്ചുചേർത്ത ക്വാറി-ക്രഷർ ഉടമസ്ഥരുടെയും കരാറുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ ഒത്തുതീർന്നു. യോഗതീരുമാനപ്രകാരം എല്ലാ ക്വാറി ഉത്പന്നങ്ങൾക്കും 2023 ഏപ്രിൽ ഒന്നിന് നിലവിലുണ്ടായിരുന്ന വിലയിൽ ജിഎസ്ടി ഉൾപ്പെടെ ചതുരശ്ര അടിക്ക് മൂന്ന് രൂപ വർധിപ്പിക്കും. ഇതനുസരിച്ചുള്ള വില നിലവാര പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദർശിപ്പിക്കണം. ക്വാറി ഉൽപ്പന്നങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾക്കൊള്ളാനാവുന്ന അളവ് പ്രദർശിപ്പിക്കണമെന്നും കലക്ടർ അറിയിച്ചു. കലകട്റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, എഡിഎം കെ. കെ. ദിവാകരൻ, മൈനിംഗ് ആൻഡ് ജിയോളജി, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ക്രഷർ ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ യു. സയ്യിദ്, എം. രാജീവൻ, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ (ഡിവൈഎഫ്ഐ), കെ.എസ്. ശരൺ, കെ. വി. സാഗർ (എഐവൈഎഫ്), പ്രിനിൽ മതുക്കോത്ത്, രാഹുൽ (യൂത്ത് കോൺഗ്രസ്), കെ. പി. രാജൻ (സിഐടിയു), അരുൺ എ ഭരത്, പി. ലിജീഷ് (യുവമോർച്ച), അരുൺ കൈതപ്രം, സത്യൻ കൊമ്മേരി (ബിജെപി), കരാറുകാറുടെ സംഘടനകളായ സിഡബ്ല്യുഎസ്എ, പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

## Article Content

**കണ്ണൂർ : **ജില്ലയിലെ ക്വാറി സമരം ജില്ലാ കലക്ടർ വിളിച്ചുചേർത്ത ക്വാറി-ക്രഷർ ഉടമസ്ഥരുടെയും കരാറുകാരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ ഒത്തുതീർന്നു. യോഗതീരുമാനപ്രകാരം എല്ലാ ക്വാറി ഉത്പന്നങ്ങൾക്കും 2023 ഏപ്രിൽ ഒന്നിന് നിലവിലുണ്ടായിരുന്ന വിലയിൽ ജിഎസ്ടി ഉൾപ്പെടെ ചതുരശ്ര അടിക്ക് മൂന്ന് രൂപ വർധിപ്പിക്കും. ഇതനുസരിച്ചുള്ള വില നിലവാര പട്ടിക എല്ലാ ക്വാറികളിലും ക്രഷറുകളിലും പ്രദർശിപ്പിക്കണം. ക്വാറി ഉൽപ്പന്നങ്ങൾ കയറ്റുന്ന വാഹനങ്ങൾ ഉൾക്കൊള്ളാനാവുന്ന അളവ് പ്രദർശിപ്പിക്കണമെന്നും കലക്ടർ അറിയിച്ചു. കലകട്റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, എഡിഎം കെ. കെ. ദിവാകരൻ, മൈനിംഗ് ആൻഡ് ജിയോളജി, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ ക്രഷർ ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ യു. സയ്യിദ്, എം. രാജീവൻ, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്സൽ (ഡിവൈഎഫ്ഐ), കെ.എസ്. ശരൺ, കെ. വി. സാഗർ (എഐവൈഎഫ്), പ്രിനിൽ മതുക്കോത്ത്, രാഹുൽ (യൂത്ത് കോൺഗ്രസ്), കെ. പി. രാജൻ (സിഐടിയു), അരുൺ എ ഭരത്, പി. ലിജീഷ് (യുവമോർച്ച), അരുൺ കൈതപ്രം, സത്യൻ കൊമ്മേരി (ബിജെപി), കരാറുകാറുടെ സംഘടനകളായ സിഡബ്ല്യുഎസ്എ, പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113604/crusher-strike)