---
title: "ബൈക്ക് യാത്രക്കിടെ തലകറങ്ങി വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/113600/bike-accident"
published_at: "2023-05-09T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a144c76e08_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ബൈക്ക് യാത്രക്കിടെ തലകറങ്ങി വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

> **Lead Summary:** **ചെറുപുഴ:** ബൈക്ക് യാത്രക്കിടെ തലകറങ്ങി റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചിറ്റാരിക്കാൽ കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രാക്കുന്നേല്‍ ഒ.ടി.എം.ചാക്കോ- ലാലി ദമ്പതികളുടെ മകന്‍ റോബിന്‍ ടി. ചാക്കോ യാണ്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ചെറുപുഴ ഭാഗത്തുനിന്നും ചിറ്റാരിക്കാലിലേക്ക് കെ.എല്‍. 59. പി. 3149 നമ്പര്‍ ബൈക്കില്‍ പോകുന്നതിനിടെ കുളിനീര്‍ ജംഗ്ഷനിലെത്തിയപ്പോള്‍ റോബിന്‍ തലകറങ്ങി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ചിറ്റാരിക്കാലിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന റോബിന്‍ ഇന്നലെ രാത്രി 10 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ലിബിന്‍, ഷെറിന്‍. ചിറ്റാരിക്കാൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

## Article Content

**ചെറുപുഴ:** ബൈക്ക് യാത്രക്കിടെ തലകറങ്ങി റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചിറ്റാരിക്കാൽ കടുമേനി പട്ടേങ്ങാനത്തെ തുണിയമ്പ്രാക്കുന്നേല്‍ ഒ.ടി.എം.ചാക്കോ- ലാലി ദമ്പതികളുടെ മകന്‍ റോബിന്‍ ടി. ചാക്കോ യാണ്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ചെറുപുഴ ഭാഗത്തുനിന്നും ചിറ്റാരിക്കാലിലേക്ക് കെ.എല്‍. 59. പി. 3149 നമ്പര്‍ ബൈക്കില്‍ പോകുന്നതിനിടെ കുളിനീര്‍ ജംഗ്ഷനിലെത്തിയപ്പോള്‍ റോബിന്‍ തലകറങ്ങി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ചിറ്റാരിക്കാലിലെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാൽ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന റോബിന്‍ ഇന്നലെ രാത്രി 10 മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ലിബിന്‍, ഷെറിന്‍. ചിറ്റാരിക്കാൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/113600/bike-accident)